ചാരുംമൂട്∙ നൂറനാട് സബ് ട്രഷറി പബ്ലിക് മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. പബ്ലിക് മാർക്കറ്റ് വഴി മുതുകാട്ടുകര പടനിലത്തേക്കുള്ള റോഡിലാണ് ട്രഷറിയിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ ഗതാഗതത്തിരക്കുള്ളത്.
ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയിലാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പടനിലം ക്ഷേത്രം, മുതുകാട്ടുകര ക്ഷേത്രം, കരിങ്ങാലിൽ പുഞ്ച എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താനുള്ള ഏക റോഡാണിത്.
കൂടാതെ ഈ റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടേറെ വീടുകളുമുണ്ട്.ഇവർക്ക് പോലും മണിക്കൂറുകൾ കാത്തു കിടന്നാലും വീടുകളിലെത്താൻ കഴിയാത്ത അവസ്ഥയാണ്.
വിദ്യാർഥികളുമായി രാവിലെയും വൈകുന്നേരവും 9 സ്കൂൾ ബസുകൾ ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്. ഈ ബസുകളും റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.
സമീപത്തുള്ള സിനിമ തിയറ്ററിൽ നിന്നും പ്രദർശനം കഴിഞ്ഞുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.
തിരക്കിനിടയിൽ പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ ലോറികൾ വരെ ചില സമയങ്ങളിൽ ഈ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതതടസ്സം ഉണ്ടാക്കുന്നു.
അത്യാവശ്യ സമയങ്ങളിൽ രോഗികളുമായി പോകുന്ന വാഹനങ്ങൾ പലതും ബ്ലോക്കിൽ അകപ്പെട്ട
സംഭവവും ഉണ്ടായിട്ടുണ്ട്. കായംകുളം – പുനലൂർ റോഡിനോട് ചേർന്നു കിടക്കുന്ന റോഡ് ആയതിനാൽ ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് കെ–പി റോഡിലെ വാഹന ഗതാഗതത്തെയും ബാധിക്കുന്നുണ്ട്.
ട്രഷറിയിലും സമീപ കടകളിലും വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് മാർക്കറ്റിനുള്ളിൽ സൗകര്യമുണ്ടെങ്കിലും ഇത് പലരും വിനിയോഗിക്കാറില്ല.മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്രഷറിയിൽ വരുന്ന വാഹനങ്ങളുടെ പാർക്കിങ് കാരണം പൂർണമായ ഗതാഗതതടസ്സം ഉണ്ടാകും. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഒരു വർഷം മുൻപ് നൂറനാട് സ്മൈൽ ഫൗണ്ടേഷൻ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
ആനയടിയിലേക്കുള്ള വഴി? ആദ്യം കുഴി പിന്നെ വഴി !
ചാരുംമൂട്∙ നൂറനാട് പള്ളിമുക്കിലെ ഗർത്തത്തിൽ വീണ് പ്രതിദിനം ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നു. കെ–പി റോഡിൽ നിന്നും ആനയടിയിലേക്കുള്ള ഏക റോഡിലേക്ക് കയറാൻ മാസങ്ങളായി നിലകൊള്ളുന്ന കുഴിയിൽ വീഴണം!
മിക്ക ദിവസവും രണ്ടും മൂന്നും ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിൽപെടുന്നു. കൂടുതലും സ്ത്രീകൾ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളാണ്.
പൊതുമരാമത്ത് വകുപ്പുമായി നാട്ടുകാർ ബന്ധപ്പെട്ടിട്ടും കുഴി നികത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
രാത്രിയിലാണ് കൂടുതൽ പേരും കുഴിയിൽ വീണ് അപകടത്തിൽപെടുന്നത്. കെ–പി റോഡിലെ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകൂടിയാണ് പള്ളിമുക്ക് ജംക്ഷൻ.
രാവിലെ സമീപത്തുള്ള സ്കൂളുകളിലേക്ക് പോകാനായി നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുവഴി എത്തുന്നത്. അടിയന്തരമായി കുഴി നികത്തി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]