ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ കണ്ടയാശാൻ ,മാളികമുക്ക്,മാളികമുക്ക് വെസ്റ്റ്,മുതലപ്പൊഴി,ബോട്ട് ജെട്ടി ,മഹേശ്വരി ഹൗസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙നോർത്ത് സെക്ഷനു കീഴിൽ കാസിയ,പാലത്തണൽ,കാർത്യായനി പ്രസ്,ബൈപാസ്,തുമ്പോളി റെയിൽവേ സ്റ്റേഷൻ,നവേദയം,രാധ,തീർഥശേരി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സുകൾ
ഹരിപ്പാട് ∙എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കേന്ദ്രത്തിൽ 15ന് ആരംഭിക്കുന്ന വിവിധ കംപ്യൂട്ടർ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
പിജിഡിസിഎ, ഡിസിഎ, ഡിഇ ആൻഡ് ഒഎ (ഇംഗ്ലീഷ്& മലയാളം),ഡിസിഎ (എസ്) എന്നിവയാണ് കോഴ്സുകൾ. എസ്സി, എസ്ടി, ഒഇസി, ഒബിഎച്ച് വിഭാഗങ്ങൾക്ക് ഇ-ഗ്രാന്റ്സ് മുഖേന നിയമാനുസൃത ഫീസിൽ ആനുകൂല്യം ലഭിക്കും.
വിവരങ്ങൾക്ക് http://lbscentre.kerala.gov.in/services/courses. 0479-2417020, 9847241941.
ഗെസ്റ്റ് അധ്യാപക ഒഴിവ്
വീയപുരം ∙ ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ജൂനിയർ മലയാളം തസ്തികകളിലേക്കുള്ള ഗെസ്റ്റ് അധ്യാപകരുടെ അഭിമുഖം 15ന് 10ന് സ്കൂളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]