ആലപ്പുഴ∙ കൊറ്റംകുളങ്ങര വാർഡിലെ വേലിയാകുളം നവീകരണം ഇഴയുന്നു. മൂന്നു വർഷം മുൻപ് ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും ജൂണിലാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മലിനമായിക്കിടന്ന കുളം വൃത്തിയാക്കി നാലു വശവും അടിത്തറ പാകിയെങ്കിലും മുകളിലേക്ക് കൽക്കെട്ട് പൂർത്തീകരിച്ചിട്ടില്ല. പുതിയതായി നിർമിച്ച അടിത്തറ മഴ പെയ്തതോടെ പൂർണമായും വെള്ളത്തിനടിയിലാണ്.
റിങ് സ്ഥാപിച്ച് കുളത്തിന് നടുക്ക് തെങ്ങിൻതൈ നട്ടിട്ടുണ്ട്.
മഴ കനത്താൽ ഇതും വെള്ളത്തിനടിയാലാകും. നഗരസഭ അമൃത് പദ്ധതിയിൽപെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. തുടക്കത്തിൽ കുളത്തിനു സമീപത്ത് കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു.
എന്നാൽ തുക തികയാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജൂണിൽ ആരംഭിച്ച നവീകരണം ഒരു മാസമായപ്പോൾ നിലച്ചു.
രണ്ടു മാസത്തോളമായി നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നു സമീപവാസികൾ പറഞ്ഞു. മലിനമായിക്കിടന്ന കുളം സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇഴജന്തുക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമായിരുന്നു.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് നഗരസഭ കുളം നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. ഡിസംബറിൽ നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]