
ആലപ്പുഴ ∙ കപ്പലുകൾ നശിച്ചപ്പോൾ കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി മത്സ്യബന്ധന വല നശിച്ചു. ബീച്ച് വാർഡ് പുത്തൻപുരയ്ക്കൽ ഷൈബിന്റെ മായാവി വള്ളത്തിലെ വലയാണ് കീറി നശിച്ചത്.
മത്സ്യഫെഡിൽ നിന്നു 8 ലക്ഷം രൂപ വായ്പയെടുത്തു വാങ്ങിയ വലയായിരുന്നു. ഇന്നലെ ഉച്ചയോടെ തോട്ടപ്പള്ളി തുറമുഖത്തുനിന്നു പടിഞ്ഞാറ് ഏഴ് ഫാദം (13 മീറ്റർ) താഴ്ചയിൽ മത്സ്യബന്ധനം നടത്തിയ ശേഷം വല വള്ളത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മത്സ്യം പൂർണമായി കടലിൽ ഉപേക്ഷിച്ച ശേഷം വല മുറിച്ചെടുക്കുകയായിരുന്നു. പകുതിയിലേറെ ഭാഗവും മുറിച്ചു മാറ്റേണ്ടിവന്നു. വലയുടെ തകരാറ് പരിഹരിക്കുന്നതിനു പുതിയ വലയുടെ വില ആകുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മായാവി വള്ളത്തെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്നതു 30 തൊഴിലാളികളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]