
എടത്വ ∙ ജല അതോറിറ്റി സബ് ഡിവിഷൻ സ്റ്റോർ റൂം പ്രവർത്തിക്കുന്നത് തകർച്ചയിൽ നിൽക്കുന്ന 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ. ദിവസവും തൊഴിലാളികൾ തൊഴിൽ ആവശ്യങ്ങൾക്കുവേണ്ടി ഇവിടെ കയറിയിറങ്ങാറുണ്ട്.
കെട്ടിടത്തിനു മുകളിലേക്ക് മരങ്ങൾ അപകടാവസ്ഥയിൽ മറിഞ്ഞു കിടക്കുന്നു. ഇതിനു സമീപത്താണ് 2.5 ലക്ഷം ലീറ്റർ ശേഷിയുള്ള ഉപരിതല ടാങ്ക് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ലീറ്റർ വെള്ളം കൊള്ളുന്ന സബ് വെറുതേ കിടക്കുകയാണ്. എടത്വ ടൗണിൽ ഉൾപ്പെടെ പഞ്ചായത്തിൽ ഉടനീളം വെള്ളം വിതരണം ചെയ്യുന്ന കുഴൽകിണർ സ്ഥാപിച്ചിരിക്കുന്നത് വൃത്തിഹീനമായ പരിസരത്താണ്.
നെതർലൻഡ്സിന്റെ സഹായത്തോടെ സൗജന്യമായി എത്തിച്ചു നൽകിയ രണ്ട് ആർഒ പ്ലാന്റും അവിടെ നശിച്ചു കിടക്കുന്നു. നിത്യേന ഒരുലക്ഷം പേർക്ക് ശുദ്ധജലം വിതരണം ചെയ്യാൻ പറ്റുന്ന ആർഒ പ്ലാന്റാണത്. പ്ലാന്റിനു മേൽക്കൂര നിർമിക്കാത്തതുകൊണ്ടാണ് പ്ലാന്റ് നശിച്ചുകിടക്കുന്നത്. എടത്വ ടൗണിൽ ഇത്രയേറെ സ്ഥലം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇവിടെ ബിൽഡിങ് സമുച്ചയം പണിതാൽ എടത്വ പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയും എന്നിരിക്കെയാണ് സ്ഥലം വെറുതേ അനാഥമായി കിടക്കുന്നത്.ഇപ്പോൾ ഉടമകളായ വാട്ടർ അതോറിറ്റി കാര്യാലയങ്ങൾ വാടക കൊടുത്ത് ബിഎസ്എൻഎൽ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]