
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും
∙ കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം
ഐടിഐ പ്രവേശനം
ആലപ്പുഴ∙ ചെങ്ങന്നൂർ ഗവ.വനിത ഐടിഐയിലെ വിവിധ എൻസിവിടി അംഗീകൃത ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
16നു മുൻപു നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. 04792457496, 9747454553.
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ഫുൾ ടൈം എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെയും 14നും രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 9188067601, 0477-2267602, 9946488075, 9747272045.
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) ബ്രാഞ്ചുകളിൽ (മെറിറ്റ്/മാനേജ്മെന്റ്)ഒഴിവ് പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റ് / ജെ ഇ ഇ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം നാളെ 11 ന് ഓഫിസിൽ ഹാജരാകണം.വെബ്സൈറ്റ് :https://ceconline.edu.
ഫോൺ : 88489 22404, 75598 89802, 0479 2454125. മാന്നാർ ∙ പരുമല ദേവസ്വം ബോർഡ് പമ്പ കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററിൽ എംബിഎ, എംഎസ്സി സുവോളജി കോഴ്സുകൾ അനുവദിച്ചു. അപേക്ഷിക്കേണ്ട
അവസാന തീയതി 15. വിവരങ്ങൾക്ക് 98476 60687.
കെയർടേക്കർ നിയമനം
ആലപ്പുഴ∙ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് കെയർ ടേക്കറെ നിയമിക്കുന്നു. പ്രദേശവാസികളായ വിമുക്തഭടന്മാർ 18നുള്ളിൽ ജില്ലാ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 0477 2245673, [email protected]
വൈദ്യുതി മുടക്കം
മാന്നാർ ∙ മാന്നാർ ടൗൺ, പരുമല, പന്നായിക്കടവ്, മുല്ലശേരി കടവ്, കുറ്റിമുക്ക്, കോവുംപുറം, ബിഎസ്എൻഎൽ, ശാസ്താ ക്ഷേത്രം, മാന്നാർ 1, മാന്നാർ 2 എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]