
ആലപ്പുഴ ∙ ഓളങ്ങളും കലകളും എഴുത്തും ഇഴചേർന്ന ആലപ്പുഴ ജീവിതത്തിന്റെ കഥകൾ പ്രമുഖർ പങ്കുവയ്ക്കുന്ന ‘എഴുത്തോളം’ പരിപാടി 14ന്. നവംബറിൽ കൊച്ചിയിൽ നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായുള്ള ഈ പരിപാടി റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റുമായി സഹകരിച്ചാണു നടത്തുന്നത്.
നെഹ്റു ട്രോഫി വള്ളംകളിക്ക് ആമുഖമായാണ് പരിപാടി.
സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, തിരക്കഥാകൃത്ത് എം.സിന്ധുരാജ്, നടനും നാടൻപാട്ട് കലാകാരനുമായ പ്രമോദ് വെളിയനാട് എന്നിവരാണു തങ്ങളുടെ എഴുത്തനുഭവങ്ങൾ സദസ്സുമായി പങ്കിടാനെത്തുന്നത്. വാശിയേറിയ വള്ളംകളി മത്സരങ്ങളും കരകളിലെ ആവേശവും തീര ജീവിതവുമായി ബന്ധപ്പെട്ട ഓർമകളും തങ്ങളുടെ കലാജീവിതത്തെ അതെല്ലാം എങ്ങനെ സ്വാധീനിച്ചു എന്ന അനുഭവങ്ങളും അവർ സദസ്സുമായി പങ്കുവയ്ക്കും. പ്രവേശനം സൗജന്യം.
ഹോർത്തൂസ് സാംസ്കാരികോത്സവം നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലാണു നടത്തുന്നത്.
എഴുത്തോളം: 14ന് രാവിലെ 10ന്
വേദി: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് ഹാൾ, ചാത്തനാട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]