പെരുമ്പളം ∙ പെരുമ്പളം പാലത്തിൽ ടാറിങ് തുടങ്ങി. പാലം ഉദ്ഘാടനത്തിന് മുന്നോടിയായി എമൽഷൻ ചെയ്തിട്ടിരിക്കുകയായിരുന്നു.
പാലത്തിൽ ടാറിങ്ങിന്റെ ഭാഗമായി മാസ്റ്റിക് അസ്ഫാൽറ്റ് എന്ന രീതിയാണ് ആദ്യം ചെയ്തു തുടങ്ങിയത്. പാലത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ പരിസ്ഥിതി നാശത്തെയും കനത്ത വാഹന ഗതാഗതത്തെയും അതിജീവിക്കുന്ന കൂടുതൽ കരുത്തുള്ള ഉപരിതലമാണ് മാസ്റ്റിക് അസ്ഫാൽറ്റ് രീതിയോടെ ലഭിക്കുക.
ഇതിന് ശേഷം ബിറ്റുമിനസ് കോൺക്രീറ്റ് (ബിസി) എന്ന രീതിയിൽ ടാർ ചെയ്ത്, സുരക്ഷാ രേഖകൾ വരച്ച് പൂർത്തിയാക്കും.
പാലത്തിന്റെ സർവീസ്, അപ്രോച്ച് റോഡുകളിൽ ആദ്യഘട്ട ടാറിങ്ങായ ബിറ്റുമിനസ് മെക്കാഡം (ബി.എം) രീതി ചെയ്തിട്ടുണ്ട്.
ഇനി ബിസി രീതി ചെയ്ത്, സുരക്ഷാ രേഖകൾ വരയ്ക്കണം. പ്രവൃത്തികൾ ഓരോ വശങ്ങൾ വീതമാണ് ചെയ്തു തീർക്കുക.
മറുവശത്തു കൂടി യാത്ര പോകാനാകും. 1157 മീറ്ററാണ് പാലത്തിന്റെ നീളം.
പടിഞ്ഞാറേക്കരയായ വടുതല ജെട്ടി, കിഴക്ക് പെരുമ്പളം ഭാഗം എന്നിവിടങ്ങളിൽ 300 മീറ്റർ വീതം നീളത്തിലും 9.5 മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ്. വടുതല ജെട്ടി ഭാഗത്ത് 140 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും ഇരു വശത്തും സർവീസ് റോഡുണ്ട്.
പെരുമ്പളം ഭാഗത്ത് 100 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് സർവീസ് റോഡ്.
ഒരു മാസത്തോളം നീളുന്നതാണ് ടാറിങ് പ്രവൃത്തികൾ. തെരുവു വിളക്കുകളും സ്ഥാപിക്കാനുണ്ട്.
ഇതിന് സർക്കാർ കെൽട്രോണിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാലത്തിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്നലെയും തുടർന്നു.
പെരുമ്പളത്തു നിന്നും പാലത്തിലൂടെ കെഎസ്ആർടിസി ബസുകൾ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസ് തുടങ്ങുന്നതിന്റെ നടപടികളും പുരോഗമിക്കുകയാണ്. പാലത്തിൽ സന്ദർശകരുടെ തിരക്കിൽ കുറവുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

