മാവേലിക്കര ∙ പീഡനപ്പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എത്തിച്ച മാവേലിക്കര സ്പെഷൽ സബ് ജയിലിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഉന്തിനും തള്ളിനുമിടെ വീണ് എസ്ഐ ജി.മധുസൂദനൻ, വനിത സിവിൽ പൊലീസ് ഓഫിസർ ആർ.രമ്യ എന്നിവർക്കു പരുക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2.07ന് ആണു രാഹുലുമായി പൊലീസ് വാഹനം മാവേലിക്കര കോടതി വളപ്പിലുള്ള ജയിലിനു മുന്നിലേക്ക് എത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിക്കുന്നതിനു മുൻപു പ്രതിഷേധക്കാരെ ജയിലിനു മുന്നിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ.എ.അക്ഷയ്, ട്രഷറർ സെൻ സോമൻ, ജില്ലാ കമ്മിറ്റി അംഗം ജി.വിഷ്ണു, ലിജോ വർഗീസ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അനന്തു അജി,
ബിനീഷ്, എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന പ്രവർത്തകർ രാഹുലുമായി എത്തിയ പൊലീസ് വാഹനം തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റവേ ഹെഡ്ലൈറ്റ് ഇട്ടു ഹോൺ മുഴക്കി വാഹനം മുന്നോട്ട് എടുത്തെങ്കിലും ജയിലിന്റെ പ്രധാന ഗേറ്റ് 2.15നാണ് തുറന്നത്.
തുറക്കാൻ വൈകിയതോടെ പ്രതിഷേധവും നീണ്ടു. പത്തനംതിട്ടയിൽനിന്നു കോന്നി ഡിവൈഎസ്പി ജി.അജയനാഥ്, ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാർ, പത്തനംതിട്ട എസ്എച്ച്ഒ അരുൺ എന്നിവരുടെ നേതൃത്വത്തിലാണു മാവേലിക്കര ജയിലിൽ എത്തിച്ചത്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുലിനെ കസ്റ്റഡിയിൽ ലഭിക്കാനായി എസ്ഐടി ഇന്നു കോടതിയിൽ അപേക്ഷ സമർപ്പിക്കും. മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

