ഹരിപ്പാട് ∙ റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡുകൾ തകർന്ന് കിടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. റെയിൽവേ സ്റ്റേഷൻ– എഴിക്കകത്ത് ലവൽ ക്രോസ് റോഡ്, ദേശീയപാത– റെയിൽവേ സ്റ്റേഷൻ റോഡ്, അരയാകുളങ്ങര– റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയാണ് തകർന്നു കിടക്കുന്നത്.
പല ഭാഗത്തും ടാർ ഇളകി മാറി വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ഒരു പോലെ ഭീഷണി ഉയർത്തുന്നു.
റോഡുകൾക്ക് ആവശ്യത്തിന് ഓടകൾ ഇല്ലാത്തതിനാൽ മഴക്കാലത്ത് െവള്ളക്കെട്ടാണ്.
ഇത് റോഡ് തകരാൻ കാരണമാകുന്നു. ദേശീയപാത– റെയിൽവേ സ്റ്റേഷൻ റോഡിലും, അരയാകുളങ്ങര– റെയിൽവേ സ്റ്റേഷൻ റോഡിലുമാണ് ടാർ ഇളകി മാറി വലിയ ഗർത്തങ്ങളുള്ളത്.
വലിയ ഗതാഗതത്തിരക്കുള്ള ഇൗ റോഡുകളിൽ അപകടങ്ങളും പതിവാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു വടക്കോട്ടുള്ള എഴിക്കകത്ത് ലവൽക്രോസ് റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. പൂർണമായും റെയിൽവേയുടെ അധീനതയിലുള്ള റോഡാണിത്.
ഇവിടെ അറ്റകുറ്റപ്പണികളും ടാറിങ്ങും നടത്തിയിട്ട് വർഷങ്ങളായി.
റെയിൽവേ റോഡിൽ മാലിന്യം
നഗരസഭ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യാറില്ലെന്ന് ആക്ഷേപം. റെയിൽവേ റോഡിലെയും പരിസരത്തെയും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നു കാണിച്ച് നഗരസഭ പല തവണ റെയിൽവേയ്ക്കു കത്ത് നൽകിയിരുന്നു.
മാലിന്യം തള്ളുന്നതു മൂലം റോഡിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണ്.
മാസങ്ങൾക്ക് മുൻപ് ഡിആർഎം ദിവ്യകാന്ത് ചന്ദ്രാകറും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. റോഡ് തകർന്ന് കാടുപിടിച്ചു കിടക്കുന്നത് നാട്ടുകാർ എംപിയുടെ ശ്രദ്ധയിൽപെടുത്തി.
കെ.സി. വേണുഗോപാൽ എംപി ഡിആർഎമ്മിനെ റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി.
റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും കാടുകൾ വെട്ടിത്തെളിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയാണ് മടങ്ങിയത്. എന്നാൽ ഒരു നടപടിയും റെയിൽവേ ഇതുവരെ സ്വീകരിച്ചില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

