മാവേലിക്കര ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന കോട്ടത്തോട് കയ്യേറിയവരുടെ വിലാസത്തിനായി വില്ലേജ് ഓഫിസർക്കു സർവേ നമ്പർ നൽകിയിട്ടും വിലാസം ലഭിച്ചില്ലെന്നു പ്രിൻസിപ്പൽ സെക്രട്ടറി. സർക്കാർ സ്ഥലം കയ്യേറി വ്യാപാരം നടത്തുന്നവർക്ക് നഗരസഭ, റവന്യു, മൈനർ ഇറിഗേഷൻ.പൊതുമരാമത്ത് വകുപ്പുകൾ കൂട്ടുനിൽക്കുന്നു എന്നു കാണിച്ചു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് 2024 ജൂലൈ 7നു സമർപ്പിച്ച പരാതിക്കു മറുപടിയായി കഴിഞ്ഞദിവസം ലഭിച്ച കത്തിലാണു വില്ലേജ് ഓഫിസിൽ നിന്നു വിലാസം ലഭിച്ചില്ലെന്നു വ്യക്തമാക്കുന്നത്.
കയ്യേറ്റം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ 2025 സെപ്റ്റംബർ 26നു പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറുപടിക്കത്താണു അനി വർഗീസിനു കഴിഞ്ഞ 8നു ലഭിച്ചത്.കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ വടക്കു വശം മുതലുള്ള കയ്യേറ്റം ഒഴിപ്പിക്കണമെന്ന മാവേലിക്കര താലൂക്ക് വികസന സമിതിയുടെ തീരുമാനം 2023 സെപ്റ്റംബർ 16നു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കയ്യേറ്റം ബോധ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 3 പേർക്കു 2023 നവംബർ 7നു നോട്ടിസ് നൽകി.
എതിർ കഷികളുടെ വാദം 2024 ജനുവരി 5നു കേട്ട
നഗരസഭ അതു തള്ളുകയും കയ്യേറ്റം ഒഴിയാൻ 2024 ജൂലൈ 9നു ഉത്തരവ് നൽകി. അതിനിടെ എതിർകക്ഷികൾ നഗരസഭ ട്രൈബ്യൂണലിനെ സമീപിച്ചു നിരോധന ഉത്തരവ് വാങ്ങി.വലിയകുളം മുതൽ മണ്ഡപത്തിൻകടവ് വരെയുള്ള ഭാഗം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്നു കല്ലിടുകയും സ്കെച്ച് നഗരസഭയ്ക്ക് നൽകുകയും ചെയ്തു.
ഇതനുസരിച്ചാണു കയ്യേറ്റക്കാരുടെ വിലാസത്തിനായി വില്ലേജ് ഓഫിസർക്കു സർവേ നമ്പർ സഹിതം കത്തുനൽകിയത്. വിലാസം ഇതുവരെ ലഭിച്ചില്ലെന്നും അടിയന്തരമായി നടപടി സ്വീകരിക്കുന്നതിന് അസി.എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നുമാണു നഗരസഭ അധികൃതർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

