മാരാരിക്കുളം∙ കലവൂർ അടിപ്പാത താൽക്കാലികമായെങ്കിലും തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിൽ വന്ന അടിപ്പാതയിൽ യാത്രാസൗകര്യം നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു.
കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വാഹനങ്ങൾ അപ്പുറവും ഇപ്പുറവും കടക്കുന്നത്. ആലപ്പുഴയ്ക്കും കഞ്ഞിക്കുഴിക്കും ഇടയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. പാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനാൽ ആയിരത്തോളം വരുന്ന വ്യാപാരികളും ആശങ്കയിൽ ആണ്.
രാവിലെ മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ പാർക്കിങ് സൗകര്യത്തിന്റെ അഭാവത്താൽ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്.
പലപ്പോഴും ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. തൽക്കാലം ഇരുചക്രവാഹനങ്ങൾ എങ്കിലും കടത്തിവിട്ടാൽ ആശ്വാസമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മഴ പെയ്തു കഴിഞ്ഞാൽ ചെളി നിറഞ്ഞു നടക്കാൻ പോലും സാധ്യമല്ല. കച്ചവട സ്ഥാപനങ്ങൾ കൂടാതെ ദേവാലയങ്ങളും സ്കൂളുകളും റജിസ്ട്രാർ ഓഫിസും നിരവധി ബാങ്കുകളുമുള്ള ഇവിടെ നിന്നും മുപ്പതോളം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു.
അടിപ്പാത തുറന്നു കൊടുത്താൽ ഗതാഗതക്കുരുക്കിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും ചെറിയ രീതിയിലെങ്കിലും ആശ്വാസമാകുമെന്നു വ്യാപാരികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

