പുല്ലുകുളങ്ങര∙ അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛൻ മരിക്കുകയും അമ്മ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്ഷൻ പീടികച്ചിറയിൽ സിന്ധുവിന്റെ മൊഴിയാണ് കനകക്കുന്ന് പൊലീസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തി രേഖപ്പെടുത്തിയത്.
ഗുരുതരമായ പരുക്കേറ്റ് വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന സിന്ധുവിന്റെ നില നാല് ശസ്ത്രക്രിയകൾക്കു ശേഷമാണ് മെച്ചപ്പെട്ടത്. ഇപ്പോൾ വാർഡിലേക്ക് മാറ്റി. മകനെതിരെ അമ്മ മൊഴി കൊടുത്തതായാണ് വിവരം.
അന്വേഷണത്തെ ബാധിക്കും എന്നതിനാൽ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.നവംബർ 30ന് രാത്രി എട്ടരയോടെയാണ് മകൻ നവജിത്ത് മാതാപിതാക്കളെ മാരകമായി വെട്ടി പരുക്കേൽപിച്ചത്. പിതാവ് നടരാജൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി നവജിത്ത് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ലഹരിക്കടിമയായ പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാനാണ് മാതാപിതാക്കളെ ആക്രമിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

