കായംകുളം∙ റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് നിർമാണപ്രവർത്തനങ്ങൾ നവംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ കെ.സി.വേണുഗോപാൽ എംപിക്ക് ഉറപ്പു നൽകി. കെ.സി.വേണുഗോപാൽ എംപി യുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം കൂട്ടും. വിശ്രമമുറികളും കാത്തിരിപ്പു കേന്ദ്രങ്ങളും ഉടൻ സജ്ജമാക്കാനും എംപി നിർദേശം നൽകി.
സ്റ്റേഷനിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അംഗപരിമിതർക്കുള്ള ശൗചാലയങ്ങൾ ഉൾപ്പെടെ കൂടുതൽ ശുചിമുറികൾ സജ്ജീകരിക്കണമെന്നും അപ്രോച്ച് റോഡിന്റെ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും എംപി നിർദേശം നൽകി.
പ്രധാന സ്റ്റേഷൻ കവാടം നവംബറോടെ യാത്രക്കാർക്ക് തുറന്നു കൊടുക്കാനാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിർമാണം ആരംഭിച്ച പുതിയ നടപ്പാലം അടുത്ത മാർച്ചോടെ പ്രവർത്തന സജ്ജമാകും.
കൂടുതൽ ലിഫ്റ്റുകൾ സ്റ്റേഷനിൽ ക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.
കായംകുളം നഗരസഭയുടെയും കൃഷ്ണപുരം പഞ്ചായത്തിന്റെയും അതിർത്തികളിൽകൂടിയുള്ള മാമ്പ്രകന്നേൽ റെയിൽവേ മേൽപാല നിർമാണത്തിന് സ്ഥലം ഏറ്റെടുത്തിട്ട് 2 വർഷമായിട്ടും പണി ആരംഭിക്കുന്നില്ലെന്ന് കാണിച്ച് നഗരസഭ യുഡിഎഫ് പാർലമെന്റ്റി പാർട്ടി ലീഡർ സി.എസ്.ബാഷ കെ.സി.വേണുഗോപാൽ എംപി ക്ക് കത്ത് നൽകി. ഡിവിഷനൽ ചീഫ് എൻജീനീയറോട് ഇത് സംബന്ധിച്ച് എംപി വിവരങ്ങൾ ആരാഞ്ഞു.സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യേണ്ട
കാര്യങ്ങൾ വേഗത്തിൽ നടത്തണമെന്നും എംപി നിർദേശിച്ചു. ഡിവിഷനൽ റെയിൽവേ മനേജർ ദിവ്യകാന്ത് ചന്ദ്രകാർ, സീനിയർ ഡിവിഷനൽ ഓപ്പറേഷൻ മാനേജർ വിജുവിൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]