ഹരിപ്പാട് ∙ കേരളത്തിലെ വിദ്യാർഥികളിൽ സമഗ്ര ആരോഗ്യ സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന നാഷണൽ സർവീസ് സ്കീമും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന യുവജാഗരൺ-ഐഇസി വാൻ ക്യാംപെയ്ൻ നയാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളജ് ക്യാംപസിലെത്തി. ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നുള്ള കുട്ടികളും പരിപാടികൾ കാണാൻ ഒപ്പം ചേർന്നു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ.
ഡോ. രാജീവ് എസ് ആർ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവ ജാഗരൺ ഐഇസി വാൻ ക്യാംപെയ്ൻ ടീമിനെ കോളജ് പ്രോഗ്രാം ഓഫിസർ സനൂപ് ശിവരാമൻ സ്വാഗതം ചെയ്തു. എച്ച്ഐവി ബോധവൽക്കരണത്തിന്റെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ മെഡിക്കൽ കൗൺസിലർ ശ്രീ രാഹുൽ എ ആർ വിദ്യാർഥികളുമായി സംവദിച്ചു.
എച്ച്ഐവി അനുബന്ധ സംശയങ്ങൾ ദൂരീകരിക്കുകയും രോഗം വരാനുള്ള കാരണങ്ങൾ, സർക്കാർ ചികിത്സാ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്യുകയും ചെയ്തു. എൻഎസ്എസ് ആലപ്പുഴ ജില്ലാ കോർഡിനേറ്ററും യുവജാഗരൺ നോഡൽ അംഗവുമായ പ്രീത എം വി, യുവജാഗരൺ ആലപ്പുഴ ജില്ലാ നോഡൽ ഓഫിസറും ആലപ്പുഴ എസ് ഡി കോളജ് അധ്യാപികയുമായ ഡോ.
ലക്ഷ്മി എസ്, നോഡൽ അംഗം ഗോപികൃഷ്ണൻ കെ എന്നിവരും സംസാരിച്ചു.
ആരോഗ്യ ബോധവൽക്കരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച പരിപാടി, വിദ്യാർഥികളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ‘ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക്’ എന്ന സന്ദേശവുമായി പത്തനംതിട്ട
മുദ്ര സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിച്ച കാക്കാരിശ്ശി നാടകവും കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഇതിനോടനുബന്ധിച്ചുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]