ആലപ്പുഴ ∙ ആറാട്ടുവഴി പാലത്തിനും, കളപ്പുര പാലത്തിനും അപ്രോച്ച് റോഡ് നിർമിക്കാൻ എഎസ് കനാലിന്റെ കിഴക്കേക്കരയിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി പാലം വരെ വ്യാഴം (11) മുതൽ രാത്രി 8 മുതൽ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിക്കും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിർമാണക്കമ്പനി പൊലീസിനു കത്തു നൽകി.
അപ്രോച്ച് റോഡിന്റെ ജോലികൾ പൂർത്തിയാകാൻ ഒരാഴ്ച വേണ്ടിവരും. അത്രയും ദിവസം രാത്രി വാഹനഗതാഗതം അനുവദിക്കില്ല.
മഴ പെയ്താൽ നിർമാണ ജോലികൾ നീളും.
അതനുസരിച്ച് വാഹനഗതാഗത നിരോധനവും നീണ്ടേക്കാം. വെള്ളാപ്പള്ളി പാലത്തിന്റെ ടാറിങ് ഈയാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനുള്ള ടാർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചു വിട്ടപ്പോൾ മുതൽ എഎസ് കനാലിന്റെ കിഴക്കേക്കരയിൽ പകൽ സമയം ധാരാളം വാഹനങ്ങൾ പോകുന്നുണ്ട്. അതുകൊണ്ടാണ് നിരോധനം രാത്രി മാത്രമായി ചുരുക്കിയത്.
ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ ജോലികൾ രാത്രിയായിരിക്കും. പകൽ വാഹന ഗതാഗതം അനുവദിക്കും.
അതേസമയം, മൂന്നു പാലങ്ങളുടെ നിർമാണം ജൂൺ മാസം പൂർത്തിയാക്കിയിട്ടും അപ്രോച്ച് റോഡുകളുടെ നിർമാണവും, ടാറിങ്ങും ചെയ്യാതെ നീട്ടിക്കൊണ്ടു പോയതായി നാട്ടുകാർക്കു പരാതിയുണ്ട്.
വെള്ളാപ്പള്ളി പാലം മേയ് മാസം പൂർത്തിയായി. ജൂണിൽ അപ്രോച്ച് റോഡുകളും നിർമിച്ചു.
ടാർ ചെയ്തിരുന്നെങ്കിൽ ജൂണിൽ തന്നെ തുറന്നു കൊടുക്കാമായിരുന്നു. അതുപോലെ ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണവും അധികൃതരുടെ ഉദാസീനത കൊണ്ടുമാത്രമാണ് നടക്കാതിരുന്നതെന്നു ഇതുവഴി ദിവസവും സൈക്കിളിൽ യാത്ര ചെയ്യുന്ന മന്നത്ത് തുരുത്തിൽ ബേബിച്ചൻ പറഞ്ഞു.
ആറാട്ടുവഴി പാലത്തിന്റെ കിഴക്കുവശം അപ്രോച്ച് റോഡ് നിർമിക്കേണ്ട
ഭാഗം പൂർണമായി പൊട്ടിപ്പൊളിഞ്ഞു. വലിയ കുഴികളിൽ വാഹനങ്ങൾ വീഴുന്നത് പതിവായി.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാരിൽ നിരവധി പേർക്ക് പരുക്കേറ്റു. അപകട
മുന്നറിയിപ്പ് കാണിച്ച് ഒരു ബോർഡ് സ്ഥാപിക്കാൻ പോലും പൊലീസ് തയാറാകുന്നില്ലെന്നും ബേബിച്ചൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

