
മാന്നാർ ∙ ബുധനൂരിൽ മണൽ മാഫിയ കൊടും കയങ്ങളാക്കി തീർത്ത 2000 ഹെക്ടറിലധികം വരുന്ന പാടശേഖരങ്ങളിൽ ചെമ്മീൻ കൃഷിക്ക് സാധ്യതയേറി. കാൽ നൂറ്റാണ്ടിനു മുൻപ് മണൽ മാഫിയ യന്ത്ര സഹായത്തോടെ മണലും ചെളിയും വാരിയാണ് നെൽകൃഷി ചെയ്തിരുന്ന രണ്ടായിരത്തിലധികം ഹെക്ടർ പാടശേഖരങ്ങൾ വലിയ കുളങ്ങളാക്കി മാറ്റിയത്. ഇവിടെ ഇനി ജലാധിഷ്ഠിതമായ മത്സ്യക്കൃഷിക്കോ, ബോട്ടിങ് അടക്കമുള്ള വിനോദസഞ്ചാര പദ്ധതികൾക്കോ മാത്രമാണ് സാധ്യതയുള്ളത്.
മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഫിഷറീസ് വകുപ്പ് ബുധനൂർ, പുലിയൂർ പഞ്ചായത്തുകളിലെ വെള്ളക്കെട്ടുള്ള 1500 ഹെക്ടർ സ്ഥലം സർവേ ചെയ്തിരുന്നു.
ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട്, കളത്തൂർകടവ്, ഗ്രാമം, തയ്യൂർ, ഉളുന്തി, ബുധനൂർ, കടമ്പൂർ, പുലിയൂരിലെ ഇലഞ്ഞിമേൽ തുടങ്ങിയ പ്രദേശങ്ങളിലാണ് മണലും ചെളിയും വാരിയെടുത്ത കുളങ്ങളുള്ളത്. കൊട്ടാരക്കരയിൽ നടന്ന സംസ്ഥാന മത്സ്യ കർഷക സംഗമത്തിൽ ഫിഷറീസ് മന്ത്രി കൂടിയായ സ്ഥലം എംഎൽഎ സജി ചെറിയാൻ 6500 ഏക്കർ നെൽപ്പാടങ്ങളിൽ ചെമ്മീൻ കൃഷി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ബുധനൂരിലെ പാടശേഖരങ്ങളുടെ ഉടമകളായ കർഷകരുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
ബുധനൂരിൽ നെൽക്കൃഷി ഇല്ലാതെ കിടക്കുന്ന ഏക്കർ കണക്കിനു പാടങ്ങളിൽ മത്സ്യക്കൃഷി നടത്താൻ സമഗ്രപദ്ധതി വേണം. പാടങ്ങളിലെ ജലനിരപ്പ് ഉയർന്നതും ജലസസ്യങ്ങൾ കയറി കാടായി മാറിയ പാടങ്ങളിൽ ഇഴജന്തു ശല്യവും കൊതുകിന്റെ അതിപ്രസരവും ഒഴിവാക്കാനും പാടങ്ങൾ വൃത്തിയാക്കി, പരിസ്ഥിതിക്കു ദോഷമുണ്ടാകാത്ത തരത്തിൽ മത്സ്യക്കൃഷി നടത്തണമെന്നുമാണ് ജനത്തിന്റെ ആഗ്രഹവും ആവശ്യവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]