കായംകുളം∙ ഗവ.ഹോമിയോ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റണമെന്ന് വിദഗ്ധ സംഘം നിർദേശിച്ചു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘമാണ് കെട്ടിടം അറ്റകുറ്റപ്പണി നടത്താമോയെന്ന് പരിശോധിച്ചത്. വെള്ളക്കെട്ടുള്ള ഭാഗത്ത് നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് സുരക്ഷിതമല്ലെന്ന് സംഘം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കെട്ടിടം നിർമിച്ചാലേ ഇനി ഇവിടെ ആശുപത്രി പ്രവർത്തിക്കാൻ കഴിയൂ.
ഇക്കാര്യങ്ങൾ കൊണ്ടാണ് ആശുപത്രി കെട്ടിടം വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതെന്ന് നഗരസഭാധ്യക്ഷ പി.ശശികല പറഞ്ഞു. ആശുപത്രി കെട്ടിടത്തിന് സമീപത്ത് തോട് ഒഴുകുന്നുണ്ട്. തീരപരിപാലന നിയമ പരിധിയിൽപ്പെടുന്നതിനാൽ ഇത് ഒഴിവാക്കി കിട്ടിയാലേ ഇവിടെ പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കൂ.
വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നത് ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം എതിർത്തിട്ടില്ല. സ്വന്തം വാർഡിൽ സ്ഥിതിചെയ്യുന്ന ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ശ്രമിക്കാത്ത വാർഡ് കൗൺസിലറാണ് തിരഞ്ഞെടുപ്പ് കണ്ടുകൊണ്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
ഗവ.
ആയുർവേദ ആശുപത്രി കെട്ടിടം ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ കുറച്ച് ഭാഗം പൊളിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നത്. തുടർന്ന് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ആയുർവേദ ആശുപത്രി അറ്റകുറ്റപ്പണിക്ക് 25 ലക്ഷം രൂപ വകയിരുത്തി ഡിപിസി അംഗീകാരവും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.പിന്നീട് റൂഫിങ് തന്നെ നടത്തി ആശുപത്രി നിർമാണം പൂർത്തീകരിക്കാൻ എസ്റ്റിമേറ്റ് പുനഃക്രമീകരിക്കുന്ന നടപടികൾ സ്വീകരിച്ചു വരികയാണെന്നും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]