
ഹരിപ്പാട് ∙ കള്ളുഷാപ്പിൽ കള്ള് കടം നൽകാഞ്ഞതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ ഷാപ്പ് ജീവനക്കാരന് കുത്തേൽക്കുകയും തടസ്സം പിടിക്കാൻ എത്തിയ സമീപവാസിക്ക് വെട്ടേൽക്കുകയും ചെയ്തു. വയറ്റിൽ കുത്തേറ്റ ഷാപ്പ് ജീവനക്കാരൻ അനീഷ്(36), തലയ്ക്ക് വെട്ടേറ്റ വിഷ്ണു ഭവനം വിശ്വനാഥൻ(63) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഹരിപ്പാട് തുലാംപറമ്പ് വടക്ക് കോന്തിനേഴത്ത് രഞ്ജിത്തിനെ(അപ്പുണ്ണി–36) അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു.
മറ്റൊരു പ്രതി കാരിച്ചാൽ സ്വദേശി പ്രകാശ് പൊലീസ് കസ്റ്റഡിയിലുണ്ട്.
ബുധനാഴ്ച വൈകിട്ട് ശാസ്താംമുറി കപ്പത്ര ഷാപ്പിലായിരുന്നു സംഭവം. ഷാപ്പിലെത്തിയ പ്രതികൾ കള്ള് ആവശ്യപ്പെട്ടപ്പോൾ കാശില്ലാതെ തരില്ല എന്നു മാനേജർ പറഞ്ഞതോടെ വാക്കു തർക്കമായി.
ഇതിനിടെ പ്രതികൾ കള്ള് ഇരിക്കുന്ന ഭാഗത്തേക്ക് പോകാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞു. തുടർന്നു ഷാപ്പിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രകാശ് ജീവനക്കാരൻ അനീഷിനെ കുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തടയാൻ ചെന്ന സമീപവാസി വിശ്വനാഥന്റെ നെറ്റിയിൽ ഷാപ്പിലുണ്ടായിരുന്ന വെട്ടുകത്തിയുപയോഗിച്ച് രഞ്ജിത്ത് വെട്ടി പരുക്കേൽപ്പിച്ചു എന്നാണ് കേസ്.
ആക്രമണത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ വീയപുരം എസ്എച്ച്ഒ ഷെഫീക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]