
ചമ്പക്കുളം ∙ കിണറ്റിൽ വീണ 3 വയസ്സുകാരനു രക്ഷകയായി അയൽവാസി. ചമ്പക്കുളം മലയാംപുറം വീട്ടിൽ ശാലിനി അനീഷാണ് (35) അയൽവാസിയായ മലയാംപുറം വീട്ടിൽ വിനോദിന്റെയും രേഷ്മയുടെയും മകൻ നിരഞ്ജന്റെ ജീവൻ രക്ഷിച്ചത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അമ്മയോടൊപ്പം സ്കൂട്ടറിലെത്തിയ കുട്ടി സ്കൂട്ടറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.
അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ശാലിനി കിണറ്റിലിറങ്ങി കൂട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ആൾമറയില്ലാത്ത 22 അടി താഴ്ചയുള്ള കിണറിന് തറനിരപ്പിൽ നിന്നും ഒന്നരയടി മാത്രമാണ് റിങ്ങിന്റെ ഉയരം. ശബ്ദം കേട്ടെത്തിയ സമീപവാസി ആന്റണി കയറിട്ടുകൊടുത്ത് ഇരുവരെയും പിടിച്ചുകയറ്റുകയായിരുന്നു.
ശാലിനിക്ക് കാലിനു നേരിയ പരുക്കേറ്റു. കുട്ടിക്ക് കാര്യമായ പരുക്കില്ലെങ്കിലും അവശനായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]