
ഹരിപ്പാട് ∙ ജൈവ വൈവിധ്യ ബോർഡിന്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം–2023 ഹരിപ്പാട് പാലക്കുളങ്ങര മഠം വി. വാണിക്ക്.
15 വർഷമായി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തുന്ന വി.വാണിക്ക് മികച്ച സംരക്ഷണ കർഷകയ്ക്കുള്ള (സസ്യജാലം) പുരസ്കാരമാണ് ലഭിച്ചത്. അപൂർവങ്ങളായ വനസസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കലവറയാണ് വാണിയുടെ ഹരിപ്പാട്ടെ 4.5 ഏക്കർ സ്ഥലത്തെ കൃഷിയിടം. തമ്പകം, താന്നി, ചേര് ഇലിപ്പ, ഇലഞ്ഞി, പൂമരുത്, നീർമരുത്, പുന്ന, ആവൽ, ഇങ്ങനെ നീളുന്നു സസ്യ ലോകത്തിന്റെ നിര.
32 ഇനം മുളകളും വിവിധയിനം ഈറ്റയുടെ ജൈവവൈവിധ്യ ശേഖരമുണ്ട്. ഗൃഹ വൈദ്യത്തിന് ഉപയോഗിക്കുന്ന ഔഷധസസ്യ ശേഖരം ഇവിടത്തെ പ്രത്യേകതയാണ്.
പ്രളയത്തെയും വരൾച്ചയും പ്രതിരോധിക്കാൻ നിർമിച്ച 9 കുളങ്ങളിൽ നാടൻ മീനുകളെ വളർത്തുന്നുണ്ട്. വാണിയും ജീവിതപങ്കാളിയായ വിജിത്തും ഒന്നിച്ചാണ് കൃഷി ചെയ്യുന്നത്. പ്രകൃതിയെ സ്നേഹിക്കാൻ ബാല്യകാലത്ത് പ്രോത്സാഹിപ്പിച്ച അച്ഛന്റെ ഓർമയ്ക്കായാണ് കൃഷിയിടത്തിന് ‘വാസു ജൈവാങ്കണം’ എന്നു പേരിട്ടതെന്ന് വാണി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]