
വേമ്പനാട് കായൽ ഒരു സാമ്രാജ്യം ആയിരുന്നെങ്കിൽ അതിന്റെ തലസ്ഥാനം പാതിരാമണൽ ആയിരുന്നേനെ…!!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരിൽ എന്തൊക്കെയോ നിഗൂഢതകൾ തോന്നുമെങ്കിലും വേമ്പനാട് കായൽ ജന്മം നൽകിയ ‘പാതിരാമണൽ’ നൽകുന്ന ദൃശ്യചാരുത പകൽ പോലെ തിളങ്ങുകയാണ്. വേമ്പനാട് കായൽ ഒരു സാമ്രാജ്യം ആയിരുന്നെങ്കിൽ അതിന്റെ തലസ്ഥാനം പാതിരാമണൽ ആയിരുന്നേനെ. അത്രയ്ക്കു തലയെടുപ്പാണ് 19.6 ഹെക്ടർ വിസ്തീർണമുള്ള ഈ ദ്വീപിന്. പച്ചപ്പും ഹരിതാഭയും സമാസമം ചാലിച്ച പാതിരാമണൽ സന്ദർശിക്കാൻ വയോധികർ മുതൽ കുട്ടികൾ വരെ ദിവസവും ഇവിടെ എത്തുന്നു.സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ദ്വീപിന്റെ പ്രവേശന ഭാഗത്തു തന്നെ ഏറുമാടം നിർമിച്ചിട്ടുണ്ട്. പ്രായഭേദമെന്യേ ആർക്കും ഇതിൽ കയറാം. മുകളിൽ എത്തുമ്പോൾ ദ്വീപിന്റെ ചെറിയൊരു ദൃശ്യം ലഭിക്കുമെങ്കിലും പാതിരാമണലിന്റെ മുഴുവൻ കാഴ്ചയും ഭംഗിയും നടന്നു തന്നെ ആസ്വദിക്കണം.
വേനലവധിയിൽ കുട്ടികളെല്ലാം ഒത്തുകൂടുമ്പോൾ തറവാട് ഉണരുന്നതു പോലെ നിശ്ശബ്ദമായ പാതിരാമണലിനെ ഉണർത്തുന്നത് പാർക്കിൽ നിന്നുയരുന്ന കളിയാരവങ്ങളാണ്. കഴിഞ്ഞ അധ്യയനവർഷത്തിൽ സംഭരിച്ച വച്ച ഊർജം മുഴുവനും കളിച്ചു തീർക്കാൻ കുട്ടികൾക്കായി ഇവിടെ ഒട്ടേറെ റൈഡുകളാണ് നിർമിച്ചിരിക്കുന്നത്. പ്രായത്തെ ചുവട്ടിലിരുത്തി മരത്തിന്റെ ബലിഷ്ഠമായ വേരുകളിലും ശിഖരങ്ങളിലും ആടികളിക്കുന്ന മുതിർന്നവരും കുട്ടികൾക്കൊപ്പം അവധി ആഘോഷിക്കുന്നു. സഞ്ചാരികൾക്കായി സെൽഫി പോയിന്റും തയാറാക്കിയിട്ടുണ്ട്.വിവിധയിനം കണ്ടൽ ചെടികളാൽ സംപുഷ്ടമാണ് പാതിരാമണൽ. പണ്ടു ഒട്ടേറെ ദേശാടനപക്ഷികൾ ചേക്കേറിയിരുന്ന ഇവിടെ ഇപ്പോൾ വിരളമായേ അവയെ കാണാൻ സാധിക്കൂ. മുഹമ്മ പഞ്ചായത്തിനാണ് ദ്വീപിന്റെ പരിപാലന ചുമതല.
ശ്രദ്ധിക്കാൻ
ദ്വീപിൽ പ്രവേശിക്കാൻ ടിക്കറ്റെടുക്കണം. (12 വയസ്സിനു താഴെയുള്ളവർക്ക് 12 രൂപ, 12 വയസ്സിനു മുകളിലുള്ളവർക്ക് 50 രൂപ)
മാലിന്യം വലിച്ചെറിഞ്ഞാൽ 5,000 രൂപ പിഴ അടയ്ക്കണം ഇഴജന്തുക്കൾ ഉള്ളതിനാൽ സൂക്ഷിക്കുക ദ്വീപിലെ ഇടവഴികളിൽ കൂടി യാത്ര ചെയ്യരുത് ദ്വീപിൽ ചെറിയ തോടുകൾ ഉള്ളതിനാൽ സൂക്ഷിക്കുക
എങ്ങനെ എത്താം
ആലപ്പുഴ മാതാ ബോട്ട് ജെട്ടിയിൽ നിന്ന് സർക്കാരിന്റെ സീ കുട്ടനാട് ബോട്ട് സർവീസിലോ, സ്വകാര്യ ബോട്ടുകളിലോ പാതിരാമണലിൽ എത്താം.