
ആലപ്പുഴ വളവനാട് കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളവനാട്∙ ദേശീയപാതയിൽ വളവനാട് ഇന്നു പുലർച്ചെ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ബസിൽ ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം യാത്രക്കാർ ചികിൽസ തേടി.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരിൽ കുറച്ചു പേർക്കും,ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും പരുക്കേറ്റു. ഇടപ്പള്ളി വലിയ വീട്ടിൽ അബ്ദുൽ ജബ്ബാറിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.