ആലപ്പുഴ ∙ അടിയന്തര രക്ഷാപ്രവർത്തനത്തിനു തയാറെടുക്കാനുള്ള മോക് ഡ്രില്ലിൽ മാത്രം സംഭവിച്ച കാര്യങ്ങളാണു തുടർന്നു പറയുന്നത്; യഥാർഥമല്ല. ഭയപ്പെടാനല്ല, ജാഗ്രതയ്ക്കു വേണ്ടി മാത്രം സൃഷ്ടിച്ച അപകടം.
ചുഴലിക്കാറ്റിൽ കലക്ടറേറ്റ് കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കൊച്ചുകുഞ്ഞിനെ ഉൾപ്പെടെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പലരും മുകൾനിലകളിൽ കുടുങ്ങി. ചിലർ അബോധാവസ്ഥയിലായി.
രാവിലെ 11 മണിയോടെ അപായ സൈറൺ മുഴങ്ങിയപ്പോഴാണ് അപകടം പുറത്തറിഞ്ഞത്. ആദ്യം സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണു രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്.
ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി.
തുടർന്നു രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംഘം സ്ഥലത്തെത്തി. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് മുറിച്ചാണു രക്ഷപ്പെടുത്തിയത്.
കൊച്ചുകുട്ടിയുൾപ്പെടെ കെട്ടിടത്തിനു മുകളിൽ കുടുങ്ങിയവരെയും അബോധാവസ്ഥയിലായവരെയും റോപ് റെസ്ക്യു സംവിധാനത്തിലൂടെ പുറത്തെത്തിച്ചാണു നടപടികൾ പൂർത്തിയാക്കിയത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, 30 എൻഡിആർഎഫ് അംഗങ്ങൾ, 2 ആംബുലൻസ്, പൊലീസ്, റവന്യു വിഭാഗം, കെഎസ്ഇബി, ബിഎസ്എൻഎൽ, ആർടി ഓഫിസ് തുടങ്ങിയവർ ‘രക്ഷാപ്രവർത്തന’ത്തിൽ പങ്കുചേർന്നു. ദുരന്തനിവാരണം റെസ്പോൺസിബിൾ ഓഫിസറായ കലക്ടർ അലക്സ് വർഗീസിന്റെ മേൽനോട്ടത്തിലാണു മോക് ഡ്രിൽ നടത്തിയത്.
എൻഡിആർഎഫ് ഡപ്യൂട്ടി കമൻഡാന്റ് വൈദ്യലിംഗം, എൻഡിആർഎഫ് ടീം കമാൻഡർ പ്രശാന്ത് ജി.ചീനത് എന്നിവർ എൻഡിആർഎഫ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ദുരന്തനിവാരണം ഡപ്യൂട്ടി കലക്ടർ സി.പ്രേംജി കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും മോക് ഡ്രിൽ നടപടികളും നിയന്ത്രിച്ചു. ഇൻസിഡന്റ് കമാൻഡർ അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ, ജില്ലാ ഫയർ ഓഫിസർ പ്രതാപചന്ദ്രൻ, ഡിവൈഎസ്പി എം.ആർ.മധുബാബു, സൗത്ത് സിഐ റെജി രാജ്, ഡോ.സെൻ, ഡോ.അനീഷ്, ഡിഎം പ്ലാൻ കോഓർഡിനേറ്റർ എസ്.രാഹുൽ കുമാർ, ഹസാർഡ് അനലിസ്റ്റ് ചിന്തു, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

