ചേർത്തല ∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 380–ാം മകരം തിരുനാളിനു കൊടിയേറി. ഇന്നലെ രാവിലെ 10ന് പാലായിൽ നിന്ന് എത്തിച്ച തിരുനാൾ പതാക ദേവാലയമുറ്റത്ത് ബസിലിക്ക റെക്ടർ ഫാ.ഡോ.
യേശുദാസ് കാട്ടുങ്കൽതയ്യിലും സഹ വികാരിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവക വിശ്വാസികളും ചേർന്നു സ്വീകരിച്ച് വിശുദ്ധന്റെ നടയിൽ സമർപ്പിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി. വൈകിട്ട് 4ന് തിരുനാൾ വിളംബര വെടിമുഴങ്ങി. വൈകിട്ട് 5.30ന് അർത്തുങ്കൽ ബീച്ച് കുരിശടിയിൽ നിന്നു വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതാക ദേവാലയത്തിൽ എത്തിച്ചു.
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രാർഥനകൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ആലപ്പുഴ ബിഷപ് ഡോ.
ജയിംസ് ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. മോൺ.
ജോൺ ബോയ, ആലപ്പുഴ രൂപത ചാൻസലർ ഫാ.ജൂഡ് കൊണ്ടപ്പശേരി, റെക്ടർ ഫാ. ഡോ.യേശുദാസ് കാട്ടുങ്കൽതയ്യിൽ, മന്ത്രി പി.
പ്രസാദ്, സഹവികാരിമാരായ ഫാ.ജോസഫ് അൽഫോൻസ് കൊല്ലാപറമ്പിൽ, ഫാ. ജീസൺ ജോസ് ചിറ്റാന്തറ, ഫാ.
ടിനു തോമസ് പടവുങ്കൽ, കൈക്കാരന്മാരായ തങ്കോ കാക്കരി, ആന്റണി വർക്കി വലിയവീട്ടിൽ, യേശുദാസ് പള്ളിക്കത്തയ്യിൽ, പഞ്ചായത്ത് പ്രസിഡന്റ് അഭിനയ തുടങ്ങിയവർ പങ്കെടുത്തു. ബിഷപ് ഡോ.
ജയിംസ് ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. 18ന് രാവിലെ 5ന് നടതുറക്കലും തിരുസ്വരൂപ വന്ദനവും.
20ന് പ്രധാന തിരുനാൾ ദിവസം വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം.
അർത്തുങ്കലിൽ ഇന്ന് സാമൂഹികദിനം
ചേർത്തല∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഇന്ന് സാമൂഹികദിനം. രാവിലെ 5.30ന് ദിവ്യബലി, 7ന് ഫാ.
മാനുവലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും വചനപ്രഘോഷണവും. 9ന് പുന്നപ്ര ഐഎംഎസ് വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും വചന പ്രഘോഷണവും. 11ന് ശുശ്രൂഷകളിൽ ഫാ. മാർട്ടിൻ വലിയപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
ചെട്ടികാട് ഒസിഡി വൈദികർ സഹകാർമികരാകും. 2025ലെ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ പ്രസുദേന്തിമാർ ശുശ്രൂഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
വൈകിട്ട് 3 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.
സാംസൺ ആഞ്ഞിലിപ്പറമ്പിൽ മുഖ്യകാർമികനാകും. ഫാ.
ജോസഫ് മരയ്ക്കശേരി വചനപ്രഘോഷണം നടത്തും. രൂപതാതലത്തിലുള്ള കോൾപിങ് ഇടവകയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടക്കും. വൈകിട്ട് 5ന് ജപമാല, നൊവേന, ലിറ്റനി.
6ന് ആഘോഷമായ ദിവ്യബലി– ഫാ. ആന്റണി കാനപ്പള്ളി മുഖ്യകാർമികത്വം വഹിക്കും.
യേശുഭവൻ ഒസിഡി വൈദികർ സഹകാർമികരാകും. ആലപ്പുഴ രൂപത പ്രവാസി സംഘടന ശുശ്രൂഷാ ക്രമീകരണങ്ങൾ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

