പൂച്ചാക്കൽ ∙ ‘സ്വർഗത്തിലെ കനി’ എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് പള്ളിപ്പുറത്തെ ചൊരിമണലിലും വിളഞ്ഞു. ആദ്യം പച്ച, പിന്നെ മഞ്ഞ, ഓറഞ്ച്, ഒടുവിൽ പാകമാകുമ്പോൾ ചുവപ്പ് എന്നിങ്ങനെ നിറങ്ങളിൽ നിറഞ്ഞാടുന്ന, പുറംതോടിൽ മുള്ളുകളുള്ള ഈ പഴം ഒട്ടേറെ ഔഷധ ഗുണങ്ങളുള്ളതാണ്.
കിലോഗ്രാമിന് 1000 രൂപയിലധികം വിലയുള്ള പഴത്തിന്റെ സ്വദേശം വിയറ്റ്നാമാണ്.റിട്ട. റെയിൽവേ പൊലീസ് എസ്ഐ പള്ളിപ്പുറം കടമ്പനാകുളങ്ങര കളത്തിപ്പടിക്കൽ കെ.ഡി.
ദേവരാജന്റെ വീടിന്റെ മട്ടുപ്പാവിലാണ് ഗാഗ് വിളഞ്ഞിരിക്കുന്നത്. രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സുഹൃത്തിൽ നിന്നാണ് ഗാഗ് ഫ്രൂട്ട് വാങ്ങിയത്.
കുരു എടുത്ത് പറമ്പിൽ നട്ടുപിടിപ്പിച്ച്, പന്തലിട്ട് മട്ടുപ്പാവിലേക്ക് പടർത്തി.
ആദ്യഘട്ട വിളവെടുപ്പ് കഴിഞ്ഞു.
രണ്ടാംഘട്ടത്തിലേതാണ് ഇപ്പോഴുള്ളത്.പാവൽപോലെ പടർന്നാണ് വളർച്ച. പടർന്നാൽ 20 വർഷം വരെ നിലനിൽക്കും.
ആൺ–പെൺ പൂക്കളുണ്ട്. ആൺ പൂമ്പൊടിയെ പെൺ പൂമ്പൊടിയിൽ ചേർത്ത് കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം.
ഒരു പഴത്തിന് ശരാശരി 650 ഗ്രാം തൂക്കമുണ്ടാകും. കിലോഗ്രാമിന് 1000 രൂപയിലധികം വിലയുണ്ട്. ഒമേഗാ–3, ഒമേഗാ–6, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി തുടങ്ങിയവയുടെ കലവറയാണ് ഗാഗ് ഫ്രൂട്ട്.
ഒരു പഴത്തിൽ നിന്നും പത്തിലധികം പേർക്കുള്ള ജൂസ് ഉണ്ടാക്കാം. ഒരു പഴത്തിൽ പത്തിലേറെ കുരുക്കളുമുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]