ചെങ്ങന്നൂർ ∙ കാട്ടുപന്നിശല്യം വ്യാപകമാകുമ്പോഴും നടപടികൾ കടലാസിൽ ഒതുങ്ങുന്നെന്ന് ആക്ഷേപം. നഗരസഭയിലും മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതു തുടരുകയാണ്.
മൂന്നു ഷൂട്ടർമാരുള്ള മുളക്കുഴ പഞ്ചായത്തിൽപോലും കാട്ടുപന്നികളെ കൊന്നൊടുക്കാൻ കഴിയുന്നില്ലെന്ന് കർഷകർ ആരോപിച്ചു. പഞ്ചായത്തിലെ പല വാർഡുകളിലും പന്നിശല്യം രൂക്ഷമാണ്.
ഇതേത്തുടർന്നു കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. കൊടയ്ക്കാമരം ഭാഗത്തെ കുടുംബശ്രീ കർഷകർ കപ്പയും വാഴയും കൃഷി ചെയ്യുന്നതു വിട്ട് മുല്ലപ്പൂക്കൃഷിയിലേക്കു തിരിഞ്ഞു. എന്നാൽ മഴക്കാലത്ത് കാട്ടുപന്നികളെ വെടിവയ്ക്കാൻ അസൗകര്യമുണ്ടെന്നു ഷൂട്ടർമാർ അറിയിച്ചിരുന്നതായി മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ പറഞ്ഞു.
ആലായിലും ശല്യം, ഷൂട്ടറെ കിട്ടുന്നില്ലെന്ന് പഞ്ചായത്ത്
ആലാ പഞ്ചായത്തിൽ കാട്ടുപന്നിശല്യം വ്യാപകമാകുമ്പോഴും ഇതുവരെ ഷൂട്ടറെ കണ്ടെത്താൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല.7-ാം വാർഡിൽ പന്നിശല്യം അതിരൂക്ഷമാണ്. ചെങ്കമോടിഭാഗം, മാങ്കൂട്ടത്തിൽ ഭാഗം എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു.
കിടായിക്കുഴിയിൽ രാജൻ കൃഷി ചെയ്തിരുന്ന 600 മൂട് കപ്പ, 50 മൂട് ചേന, കടക്കേത്ത് മോഹൻ പിള്ളയുടെ 400 മൂട് കപ്പ, മലയാള മനോരമ ഏജന്റ് പൂവപ്പളളിൽ ജിജു ഉമ്മന്റെ 200 മൂട് കപ്പ എന്നിവ കാട്ടുപന്നികൾ നശിപ്പിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി നശിച്ചതോടെ കർഷകർ ദുരിതത്തിലായി.
കപ്പ, ചേന, കാച്ചിൽ ,ഏത്തവാഴ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യന്നത്.
ഇവ കാട്ടുപന്നികൾ പൂർണമായും നശിപ്പിക്കുകയാണെന്നു കർഷകർ പറയുന്നു. അതേസമയം ഷൂട്ടറെ ആവശ്യപ്പെട്ട് പരസ്യം ചെയ്തെങ്കിലും ആരെയും കിട്ടിയില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ള പറഞ്ഞു. നാളെ ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]