കായംകുളം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് പ്രതാങ്മൂട് ജംക്ഷനിലേക്കുള്ള കന്നീസ കടവ് പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ വൈകും. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയ്ക്ക് ഭരണാനുമതി ലഭിച്ച ശേഷമേ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാകൂ.റവന്യൂ വകുപ്പ് തയാറാക്കിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ തുകയെക്കാൾ അധികമാണ്.
നിരക്ക് പുതുക്കിയതു കാരണം പുതുക്കിയ ഭരണാനുമതിക്കായി 16.32 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയറുടെ ഓഫിസിൽ നിന്ന് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
പാലം നിർമാണത്തിന് ബസ് സ്റ്റാൻഡ് വശത്ത് 25 സെന്റ് സ്ഥലവും മറുകരയിൽ 40 സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കാനുളളത്. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മികച്ച നഷ്ടപരിഹാരം നൽകാനാണ് എസ്റ്റിമേറ്റ് തുക പുതുക്കിക്കിട്ടുന്നതിനുള്ള അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്നത്. കരിപ്പുഴ തോടിന് കുറുകെ 30 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതയോടുകൂടിയും ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് പാലം വിഭാവനം ചെയ്തിട്ടുള്ളത്. കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിരാക്ഷേപ പത്രവും(എൻഒസി) ലഭിച്ചിട്ടുണ്ട് .
ഒരു സ്പാനിലാണ് പാലം പുനർനിർമിക്കുന്നത്. കോടതി റോഡിൽ നിന്ന് യാത്രക്കാർക്ക് നേരിട്ട് പ്രതാങ്മൂട് ജംക്ഷനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]