
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ കെ.പി.പണിക്കർ, ബാലഭവൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) മുഹമ്മ റീജനൽ സെന്ററിൽ ബിബിഎ, ബികോം ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 16നു മുൻപായി യോഗ്യത സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ടെത്തണം.
9744696141, 8547909956. ചേർത്തല ∙ കെവിഎം കോളജിൽ ഒഴിവുള്ള എംബിഎ, എംസിഎ സീറ്റിലേക്ക് 11, 12, 13 തീയതികളിൽ വാരനാട് കെവിഎം ക്യാംപസിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
കലാ, കായിക പ്രതിഭകൾക്ക് സെമസ്റ്റർ ഫീസ് 25,000 രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ കുട്ടികൾക്ക് മുഴുവൻ ഫീസും സൗജന്യമാണ്. ഫോൺ: 9495990787.
മോട്ടിവേറ്റർ നിയമനം
ആലപ്പുഴ∙ പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിനായി അമ്പലപ്പുഴ മത്സ്യഗ്രാമത്തിൽ താൽക്കാലിക മോട്ടിവേറ്ററെ നിയമിക്കുന്നു.
വേതനം 10,000 രൂപ. ബിരുദ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ള മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കാണ് അവസരം.
അഭിമുഖം 14ന് 14 രാവിലെ 11 ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ. 0477 2251103 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]