
ആലപ്പുഴ ∙ മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയുടെ ജലസമൃദ്ധിയും കലാലോകവും തമ്മിലിണങ്ങുന്ന ‘എഴുത്തോളം’ പരിപാടി 14നു രാവിലെ 10നു ചാത്തനാട്ടെ റോട്ടറി ഹാളിൽ നടക്കും. സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, തിരക്കഥാകൃത്ത് എം.സിന്ധുരാജ്, നടനും നാടൻപാട്ടു കലാകാരനുമായ പ്രമോദ് വെളിയനാട് എന്നിവർ പങ്കെടുക്കും.
മൂവരും അവരുടെ സാംസ്കാരിക പ്രവർത്തനങ്ങൾ സംബന്ധിച്ച് സദസ്സുമായി സംവദിക്കും. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]