
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നതിനിടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും. ഇന്നലെ രാവിലെ 8 മുതൽ തുടങ്ങിയ ഗതാഗത തടസ്സം രാത്രി 9 മണിവരെ നീണ്ടു നിന്നു.
കുത്തിയതോട് മുതൽ അരൂർ വരെ ഉയരപ്പാത നിർമാണ മേഖലയിലെ ഇരുഭാഗത്തെ റോഡുകളിലും വാഹനങ്ങൾ നിരങ്ങി നീങ്ങുകയായിരുന്നു. ആംബുലൻസും, ദീർഘദൂര യാത്ര നടത്തുന്ന കെഎസ്ആർടിസി ബസുകളും കനത്ത കുരുക്കിൽപെട്ടതോടെ വലിയ പ്രതിഷേധമുയർന്നു.
പലയിടങ്ങളിലും പൊലീസും കരാർ കമ്പനിയുടെ ജീവനക്കാരും ഗതാഗത നിയന്ത്രണത്തിനിറങ്ങിയിട്ടും ഫലം കണ്ടില്ല. അരൂരും ചന്തിരൂരും എരമല്ലൂരിലും ഉയരപ്പാതയുടെ ഗർഡറുകൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഇതിനായി തുറവൂരിലെ യാഡിൽ നിർമിച്ച 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ പുള്ളർ ലോറിയിൽ കയറ്റി അരൂരിലും മറ്റും കൊണ്ടുവരുന്നതും സർവീസ് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]