
ചമ്പക്കുളം ∙ നെഹ്റു ട്രോഫി വള്ളംകളിയിലും ചാംപ്യൻസ് ബോട്ട് ലീഗിലെ (സിബിഎൽ) സീസണുകളിലും തുടർവിജയം നേടുമ്പോഴും കുറച്ചു വർഷങ്ങളായി വഴങ്ങാതെ നിന്ന ചമ്പക്കുളത്തെ ട്രാക്കിനെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് വരുതിയിലാക്കി. ഒപ്പം ചെറുതന പുത്തൻചുണ്ടന്റെ ആദ്യ വിജയവും.
പുതിയ ചുണ്ടനുകളിലൊന്നായ ചെറുതന പുത്തൻചുണ്ടന്റെ ആദ്യ കിരീടനേട്ടമാണു ചമ്പക്കുളത്തേത്. 2019ൽ പണിത ചുണ്ടൻ പ്രളയവും കോവിഡും കടന്ന് 2022ലാണു മത്സര രംഗത്തെത്തിയത്.
മാന്നാർ മഹാത്മാ വള്ളംകളിയിൽ വിജയത്തിന് അടുത്തെത്തിയെങ്കിലും ജേതാവാകാനായിരുന്നില്ല. ചമ്പക്കുളം വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിൽ ആദ്യമായി പങ്കെടുത്ത 2019ൽ പള്ളാത്തുരുത്തി ജേതാക്കളായിരുന്നു.
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ രാജപ്രമുഖൻ ട്രോഫി കയ്യകലെ നഷ്ടപ്പെടുകയായിരുന്നു. 2019ൽ ചമ്പക്കുളത്തു നിന്നു തുടങ്ങിയ വിജയഗാഥ, ആ വർഷത്തെ പ്രധാന പ്രാദേശിക മത്സരങ്ങളും സിബിഎലിലെ 12ൽ 11 വള്ളംകളികളും ജയിച്ചാണു സീസൺ അവസാനിപ്പിച്ചത്.
സമാനമായി ഇത്തവണയും മികച്ച സീസണിനാണു പിബിസിയുടെ ശ്രമം.
മൂലക്കാഴ്ച സമർപ്പിച്ചു
അമ്പലപ്പുഴ ∙ ചമ്പക്കുളം മൂലം വള്ളംകളിയുടെ ഭാഗമായ മൂലക്കാഴ്ച (അമ്പലപ്പുഴ പാൽപായസം) സമർപ്പിച്ച ശേഷം അമ്പലപ്പുഴ സംഘം തിരികെയെത്തി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉച്ച പൂജയ്ക്ക് ശേഷം പുറപ്പെട്ട
സംഘത്തിൽ രാജ പ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരി, കോയ്മ സ്ഥാനി ശ്രീകുമാർ വലിയമഠം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത്കുമാർ, അസി. കമ്മിഷണർ എസ്.വിമൽകുമാർ എന്നിവരുണ്ടായിരുന്നു. കരുമാടി തോട്ടിലെത്തി ബോട്ടു മാർഗം ആണ് സംഘം ചമ്പക്കുളത്തിനു പോയത്.
ചമ്പക്കുളം മഠം ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തി. തുടർന്ന് മാപ്പിളശേരി കുടുംബത്തിൽ എത്തി സൽക്കാരം സ്വീകരിച്ചു. വള്ളംകളി കണ്ടു, ദീപാരാധനയ്ക്ക് മുൻപ് സംഘം തിരികെ അമ്പലപ്പുഴയിൽ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]