
കായംകുളം∙ നഗരസഭാ പരിധിയിലെ രണ്ട് ആശുപത്രികൾ സ്വന്തം കെട്ടിടത്തിന്റെ പോരായ്മയെ തുടർന്ന് വാടകക്കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ വാടകയിനത്തിൽ നഗരസഭ നേരിടുന്നത് ലക്ഷങ്ങളുടെ നഷ്ടം.30 സെന്റ് സ്ഥലം സ്വന്തമായുള്ള ഹോമിയോ ആശുപത്രിയിൽ യഥാസമയം പുനരുദ്ധാരണം നടത്താത്തതിനാൽ പരിസരത്ത് വെള്ളക്കെട്ടായതോടെയാണ് വാടകക്കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നത്. കൊറ്റുകുളങ്ങരയിൽ നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായിരുന്ന ആയുർവേദാശുപത്രി പ്രവർത്തനം മാറ്റിയിട്ട് രണ്ട് വർഷത്തിലേറെയായി.
ദേശീയപാത നിർമാണത്തിന് സ്ഥലം ഏറ്റെടുത്തതോടെ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കേണ്ടി വന്നിരുന്നു.
അവശേഷിക്കുന്ന ഭാഗത്ത് നിർമിച്ച കെട്ടിടം നിയമ പ്രകാരമല്ലെന്ന് പരാതി ഉയർന്നതോടെ ഇതിന്റെ ഭാവിയും തുലാസിലായി. സർവീസ് റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് അടിത്തറ കെട്ടി ഉയർത്തിയിരിക്കുന്നത്.
രണ്ട് ആശുപത്രികൾക്കുമായി വർഷം തോറും 10 ലക്ഷത്തിലേറെ രൂപ നഗരസഭ ചെലവഴിക്കുന്നത് ദുരൂഹത ഉയർത്തുന്നുണ്ടെന്ന് നഗരസഭാ കൗൺസിലർ എ.പി.ഷാജഹാൻ പറഞ്ഞു.
ഹോമിയോ ആശുപത്രിയിലെ ഒപി യൂണിറ്റ് ഒരു വർഷം മുൻപ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ഐപി വിഭാഗവും ഇവിടെ നിന്ന് മാറ്റി.
നഗരസഭ 43 ാം വാർഡിലാണ് ഒപി, ഐപി വിഭാഗങ്ങൾ വാടകക്കെട്ടിടത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. നാട്ടുകാർ പണം സമാഹരിച്ചാണ് വർഷങ്ങൾക്ക് മുൻപ് ആശുപത്രിക്ക് സ്ഥലം വാങ്ങിയതെന്ന് തച്ചടിപ്രഭാകരൻ സ്മാരക ഹോമിയോ ആശുപത്രി സമിതി കൺവീനർ ആർ.ഭദ്രൻ പറഞ്ഞു.
ഒപി വിഭാഗം കെട്ടിട നിർമാണത്തിന് , എംഎൽഎ യായിരുന്ന എം.എം.ഹസൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും ഐപി കെട്ടിട
നിർമാണത്തിന് , എംപിയായിരുന്ന വയലാർ രവി 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നഗരസഭയിൽ മെയിന്റനൻസ് ഗ്രാന്റ് പ്രകാരമുള്ള തുക ചെലവഴിക്കുന്നിൽ വരുത്തിയ വീഴ്ചയാണ് ആശുപത്രി പരിസരം വെള്ളക്കെട്ടിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
ആയുർവേദാശുപത്രി കൊറ്റുകുളങ്ങരയിലെ ഇപ്പോഴത്തെ കെട്ടിടത്തിൽ വീണ്ടും പ്രവർത്തിപ്പിക്കാനാകുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്.
പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന കെട്ടിടത്തിന്റെ മുകളിൽകൂടി 11 കെവി വൈദ്യുതി ലൈൻ പോകുന്നുണ്ട്. അതിനാൽ മുകളിലത്തെ നിലയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഈ ആശങ്കകൾക്കിടയിലും നഗരസഭ 30 ലക്ഷത്തിലേറെ രൂപയാണ് ആശുപത്രി കെട്ടിടം പുനരുദ്ധരിക്കാനായി ചെലവഴിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]