
സ്പോട്ട് അഡ്മിഷൻ നാളെ
പുന്നപ്ര ∙ കാർമൽ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ കോളജിൽ നടക്കും. റജിസ്ട്രേഷൻ സമയം: രാവിലെ 9.30 മുതൽ 11 വരെ.8078325976.
മൈക്രോ തൊഴിൽ മേള 26ന്
മാരാരിക്കുളം∙ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ ക്യാപെയ്നിന്റെ ഭാഗമായ മൈക്രോ തൊഴിൽ മേള 26ന് കാട്ടൂർ ഹോളി ഫാമിലി എച്ച്എസ്എസിൽ നടക്കും.
ആര്യാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലാണ് മേള നടത്തുന്നത്. കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പ്രാദേശിക മൈക്രോ തൊഴിൽമേളയുടെ ലക്ഷ്യം.
ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽ മേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽ മേളകൾ. മേളയിൽ 20 സ്ഥാപനങ്ങൾ പങ്കെടുക്കും.
2000 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കും. ഓൺലൈനായാണ് റജിസ്ട്രേഷൻ നടത്തേണ്ടത്.
അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും റജിസ്റ്റർ ചെയ്യാം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളയുടെ ഭാഗമായി നടത്തും.
പി.പി. ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ.
യോഗം ഇന്ന്
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം 30ന് നടക്കും.
സബ് ട്രഷറി നിറപുത്തരി ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘ യോഗം ഇന്ന് 10.30 ന് ക്ഷേത്ര ഊട്ടുപുരയിൽ നടക്കും.
ധർണ ഇന്ന്
മുതുകുളം∙തൊഴിലുറപ്പു പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും മുതുകുളം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. തുടർന്ന് നടക്കുന്ന ധർണ യൂണിയൻ ഏരിയ കമ്മിറ്റിയംഗം ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
പിഎഫ് ഓഫിസ് പുതിയ കെട്ടിടത്തിൽ
ആലപ്പുഴ ∙ കല്ലുപാലത്തിനു സമീപത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ജില്ലാ ഓഫിസ് ഇന്നു മുതൽ മുല്ലയ്ക്കൽ പിച്ചു അയ്യർ ജംക്ഷനു സമീപത്തെ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ പ്രവർത്തിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]