കടലോര മാതാവിന്റെ കുരിശടിക്കു മുന്നിൽ കൽവിളക്ക് സംഭാവനയായി നൽകി പനക്കൽ ക്ഷേത്രം
കലവൂർ ∙ കാട്ടൂർ പടിഞ്ഞാറ് മാതാവിന്റെ കുരിശടിക്കു മുന്നിൽ പനക്കൽ മഹാദേവി ക്ഷേത്രം ഭാരവാഹികൾ കൽവിളക്ക് സംഭാവനയായി സ്ഥാപിച്ചു നൽകി. പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേർന്നു കുരിശടിയോട് ചേർന്ന് കുരിശുപുരയും നിർമിച്ചിരുന്നു.
മഹാരാഷ്ട്ര സ്വദേശിയും സമീപത്തെ റിസോർട്ട് ഉടമയുമായ അസ്ലത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുര നിർമാണം തുടങ്ങിയത്. പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് പുര നിർമിച്ചത്.
പനക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ട് നടക്കുന്നതും കുരിശുപുരയ്ക്ക് സമീപമുള്ള കടപ്പുറത്താണ്. കടലോര മാതാ എന്നാണ് കുരിശുപള്ളിക്ക് വിശ്വാസികൾ നൽകിയിരിക്കുന്ന പേര്.
കാട്ടൂർ പള്ളി വികാരി ഫാ.അലൻ ലെസ്ലിയും പനക്കൽ ദേവസ്വം പ്രസിഡന്റ് ആർ.ബി.രാമചന്ദ്രനും സെക്രട്ടറി സുരേഷ് ബാബുവും ചേർന്നാണ് കൽവിളക്കിൽ തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]