ആലപ്പുഴ∙ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കൽ (കള്ളിങ്) ആരംഭിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണു കള്ളിങ് നടത്തുന്നത്.
ഇന്നലെ അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിലായിരുന്നു കള്ളിങ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 2850 വളർത്തുപക്ഷികളെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 12 വളർത്തുപക്ഷികളെയും കള്ളിങ് നടത്തി. ഇന്ന് പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിൽ കളളിങ് നടത്തും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതപ്രതികരണ സേനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കള്ളിങ്ങിനും നേതൃത്വം നൽകിയത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 4 പഞ്ചായത്തുകളിലായി അഞ്ചിടത്താണു കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാർഡ് 11, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വാർഡ് 6, പള്ളിപ്പാട് പഞ്ചായത്തിലെ വാർഡ് 1, കരുവാറ്റ പഞ്ചായത്തിലെ 1,2 വാർഡുകളിലുമാണു രോഗബാധ സ്ഥിരീകരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കാടകളിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കോഴികളിലുമാണു രോഗബാധ സ്ഥിരീകരിച്ചത്.
കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിൽ താറാവുകളിലാണു രോഗബാധ. അഞ്ചിടത്തുമായി 13785 വളർത്തുപക്ഷികളെ കള്ളിങ് നടത്തേണ്ടിവരുമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

