ചെങ്ങന്നൂർ ∙ 115 കോടി രൂപ ചെലവിൽ നിർമിക്കുന്ന, ഗവ.ജില്ലാ ആശുപത്രി കെട്ടിടത്തിനു വൈദ്യുതിയെത്തിക്കാൻ പ്രത്യേക ട്രാൻസ്ഫോമറും പ്രത്യേക കേബിളും. 110 കെ.വി സബ് സ്റ്റേഷനിൽ നിന്ന് ആശുപത്രി ആവശ്യത്തിലേക്കു മാത്രമായി പ്രത്യേക വൈദ്യുതി കേബിൾ, ട്രാൻസ്ഫോമർ എന്നിവ സ്ഥാപിക്കുന്നതിന് 79 ലക്ഷം രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിക്കും.നിർമാണം വിലയിരുത്താൻ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തീകരിച്ചെന്ന് നിർവഹണ ഏജൻസിയായ വാപ്കോസ് പ്രതിനിധി അറിയിച്ചു.
ശേഷിക്കുന്ന ജോലികൾ ഈ മാസം 30 ന് മുൻപു പൂർത്തീകരിക്കും.
ചുറ്റുമതിൽ നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യും. ഒപ്പം ജല അതോറിറ്റിയുടെ വിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കും.
പ്രധാന ഗേറ്റുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും. ആശുപത്രി വളപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക വിശ്രമമുറി ഉണ്ടാകും.
മോർച്ചറി കെട്ടിടത്തിന്റെയും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റേയും സമീപത്തുള്ള മതിൽ ജീർണാവസ്ഥയിൽ ആയതിനാൽ അടിയന്തരമായി പൊളിച്ചു നീക്കും. പ്രത്യേകമുറി സജ്ജമാകുന്ന മുറയ്ക്ക് ഡീസൽ ജനറേറ്ററുകൾ പ്രവർത്തന ക്ഷമമാകും. സോളർ പാനലുകളും സ്ഥാപിക്കും.വിപുലമായ സൗകര്യങ്ങളോടു കൂടിയ ഭക്ഷണശാല നിർമിക്കുന്നതിന് നിലവിലുള്ള എംസിഎച്ച് ബ്ലോക്കിന്റെ പാർക്കിങ് സ്ഥലത്ത് സ്ഥലം കണ്ടെത്താൻ നിർദേശം നൽകി.
പുതിയ കെട്ടിടത്തിൽ ഇ- ഹെൽത്ത് സംവിധാനം ആരംഭിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി.
അഗ്നിശമന സേനയുടെ എൻഒസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പരിശോധന അടുത്ത ദിവസം ഉണ്ടാകും. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്ന സ്ഥലത്തു നിന്ന് എടുത്തു മാറ്റുന്ന മണ്ണ് ജില്ലാ സ്റ്റേഡിയം നിർമാണത്തിന് ഉപയോഗിക്കും. ആശുപത്രി ഉപകരണങ്ങളിൽ പ്രധാനപ്പെട്ട
42 തരം ഉപകരണങ്ങൾക്ക് ഓർഡർ നൽകിയതായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കി 36 എണ്ണത്തിന് ഒരാഴ്ചയ്ക്കുള്ളിൽ ഓർഡർ നൽകും. 44 എണ്ണത്തിന് പുതിയ ടെൻഡർ വിളിക്കും.ട്രോമാ കെയർ യൂണിറ്റിന് മതിയായ 64 സ്ലെസ് സിടി സ്കാൻ മെഷീൻ സ്ഥാപിക്കാൻ തീരുമാനമായി.
ആശുപത്രി ഉദ്ഘാടനത്തിനു മുൻപ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് പ്രവർത്തനം ആരംഭിക്കും .
പുതിയ ആശുപത്രിയുടെ ആവശ്യകത ഉൾക്കൊണ്ട് അത്യാവശ്യ തസ്തികകൾ കണക്കാക്കി ജീവനക്കാരുടെ എണ്ണത്തിൽ പുതിയ നിർദേശം ആരോഗ്യ വകുപ്പിന് നൽകാനും തീരുമാനമായി.ഡിഎംഒ ഡോ.ജമുന റാണി, ആശുപത്രി സൂപ്രണ്ട് ഡോ. ടി.
അനിത കുമാരി, എച്ച്എംസി അംഗം എം. ശശികുമാർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, ഫയർ ഫോഴ്സ്, പൊതുമരാമത്ത്, കെഎസ്ഇബി , ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

