തുറവൂർ∙ ദേശീയപാതയിൽ തുറവൂർ- എരമല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് റൂട്ട് കുറച്ചതിനാൽ യാത്രാക്ലേശം രൂക്ഷം. തുറവൂരിനും എരമല്ലൂരിനും ഇടയ്ക്ക് 6 കിലോ മീറ്ററിനുള്ളിൽ ജനങ്ങളുടെ ഏക ആശ്രയം കെഎസ്ആർടിസി ബസാണ്.
ഒട്ടേറെ സർക്കാർ ഓഫിസുകൾ ഉൾപ്പെടെ കുത്തിയതോട് പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശത്തുകൂടി സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയിട്ടില്ല. 1992 കാലത്ത് ജനകീയ സമരങ്ങൾ നടത്തി കോടംതുരുത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് ജനങ്ങളും ജില്ലാ പഞ്ചായത്തും കൂടി പണം നൽകി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നിർമിച്ചിരുന്നു.
ഒരു ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിച്ച് ബസ് ബേ സൗകര്യങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ഓഫിസ് പ്രവർത്തനരഹിതമായി.
ആലപ്പുഴ, കോട്ടയം, കളമശേരി എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകളിൽ പോകുന്ന രോഗികൾക്ക് കുത്തിയതോട് നിന്നു ബസുകൾ സർവീസ് നടത്തണമെന്നും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം പുനരാരംഭിക്കണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
നിവേദനം നൽകി
സ്വകാര്യ ബസുകൾക്ക് ഈ റൂട്ടിൽ കൂടി സർവീസ് നടത്തണമെന്നും കൂടുതൽ കെഎസ്ആർടിസി ബസുകൾ കുത്തിയതോട് നിന്നു സർവീസ് തുടങ്ങണം എന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഗ്രൂപ്പായ വോയിസ് ഓഫ് കുത്തിയതോടിന്റെ നേതൃത്വത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ, ദലീമ ജോജോ എംഎൽഎ എന്നിവർക്ക് നിവേദനം നൽകിയെന്നു സനീഷ് പായിക്കാട് അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

