എടത്വ ∙ ശുദ്ധജലം കിട്ടാക്കനി; നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. തിരുവല്ല– അമ്പലപ്പുഴ സംസ്ഥാനപാതയിൽ പച്ച പാലത്തിലൂടെ കടന്നുപോകുന്ന പൈപ്ലൈൻ പൊട്ടിയാണ് ശുദ്ധജലം പാഴാകുന്നത്.വെള്ളം റോഡിന്റെ മധ്യഭാഗം വരെ ശക്തമായി തെറിച്ചുവീണതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.
ഇതോടെ സമീപവാസിയും മനോരമ ഏജന്റുമായ മാത്യു തെക്കേത്തലക്കൽ താൽക്കാലിക മറ സ്ഥാപിച്ച് വെള്ളം തോട്ടിലേക്ക് വീഴുന്ന രീതിയിൽ സംവിധാനമൊരുക്കി.
രണ്ട് ദിവസമായി പൈപ്ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഇതേ ലൈനിൽ ചെക്കിടിക്കാട് പറത്തറ പാലത്തിന് സമീപം പൈപ് പൊട്ടി രണ്ടുദിവസം ജലവിതരണം മുടങ്ങിയിരുന്നു.
നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും സമാന്തരമായി സ്ഥാപിച്ച പൈപ്ലൈൻ കമ്മിഷൻ ചെയ്യാൻ ജലഅതോറിറ്റി തയാറായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

