മാന്നാർ ∙ കാറ്റിലും മഴയിലും പാടത്തേക്കു വീണ വൈദ്യുതത്തൂണുകൾ മാറ്റിയില്ല, മാന്നാർ കുടവെള്ളാരി എ ബ്ലോക്ക് പാടശേഖരത്തിലെ കൃഷിയുപേക്ഷിക്കാനൊരുങ്ങി കർഷകർ. മാന്നാർ കുരട്ടശേരി പാടശേഖരത്തിൽപെട്ട കുടവെള്ളാരി ബി പാടത്തെ ആവശ്യത്തിനു സ്ഥാപിച്ച വൈദ്യുതത്തൂണുകൾ 3 മാസം മുൻപുണ്ടായ കാറ്റിലും മഴയിലും കുടവെള്ളാരി എ പാടത്തേക്കു വീണു.
11 കെവി വൈദ്യുതി ലൈൻ കടന്നു പോകുന്ന വലിയ 9 ഇരുമ്പുതൂണുകളും കമ്പികളും മറ്റു സാമഗ്രികളും ഇപ്പോഴും പാടത്തും വാഹനങ്ങൾ കടന്നു പോകുന്ന പാതയിലുമായി കിടക്കുകയാണ്.
ഇതു നീക്കം ചെയ്യണമെന്ന് പാടശേഖരസമിതി കെഎസ്ഇബിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
വേനൽക്കൃഷിക്കു നിലമൊരുക്കുന്നതിനുള്ള സമയമായിട്ടും തൂണുകൾ മാറ്റാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്. വിതയ്ക്കുള്ള നെൽവിത്തടക്കം വാങ്ങി സൂക്ഷിച്ചിട്ടുണ്ട് കർഷകർ. തിരഞ്ഞെടുപ്പിനു ശേഷം വിതയ്ക്കാനായിരുന്നു കർഷകരുടെ പദ്ധതി.
എന്നാൽ നിലമൊരുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അതിനാൽ കൃഷി ഉപേക്ഷിക്കുകയാണെന്നും പാടശേഖരസമിതി പ്രസിഡന്റ് എൻ.ഐ.
കുര്യക്കോസ്, സെക്രട്ടറി ഗിരീഷ് എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

