ആലപ്പുഴ ∙ വിശ്വാസ സാഗരം സാക്ഷിയായി തുമ്പോളി പള്ളിയിൽ അമലോദ്ഭവ മാതാവിന്റെ ദർശനത്തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടത്തി. ഇന്നലെ വൈകിട്ട് 5.30ന് ദേവാലയ കവാടത്തിൽ നിന്നു ഇറക്കിയ മാതാവിന്റെ തിരുസ്വരൂപം ജനസാഗരത്തിലൂടെ ഒഴുകി.
വിശ്വാസികൾ ആദരസൂചകമായി വെറ്റിലയും പൂക്കളും ചാർത്തി. കടപ്പുറം ചുറ്റി 7.30നോടെ പ്രദക്ഷിണം പള്ളിയിൽ തിരികെയെത്തി.
രാവിലെ മുതൽ ഓരോ മണിക്കൂർ ഇടവിട്ട് ദിവ്യബലി ഉണ്ടായിരുന്നു. വൈദികരായ ഫ്രാൻസിസ് കൈതവളപ്പിൽ, ജോസഫ് ജോയി അറയ്ക്കൽ, ക്രിസ്റ്റഫർ അർഥശേരിൽ, സേവ്യർ കുടിയാംശേരി, ജോണി കളത്തിൽ, ജോസഫ് ഡൊമിനിക് വട്ടത്തിൽ, ജോസഫ് അൽഫോൻസ് കൊല്ലാപറമ്പിൽ, അലക്സ് കൊച്ചീക്കാരൻ വീട്ടിൽ, ജോസഫ് മരക്കാശേരി, അലക്സാണ്ടർ കൊച്ചീക്കാരൻ വീട്ടിൽ, ജിബി നൊറോണ തുടങ്ങിയവർ കാർമികത്വം വഹിച്ചു.
തിരുനാൾ പൊന്തിഫിക്കൽ കുർബാനയ്ക്ക് ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്നായിരുന്നു പ്രദക്ഷിണം തുടങ്ങിയത്. ദർശന സമൂഹം, ദേവാലയ പതാക, സ്നേഹ സമൂഹങ്ങൾ, ഭക്ത സംഘടനകൾ, വാദ്യമേളങ്ങൾ എന്നിവ അണിനിരന്നതിനു പിന്നാലെ വിശുദ്ധ രൂപങ്ങൾ നീങ്ങി.
ഏറ്റവും പിന്നിലായിരുന്നു വിശ്വാസികൾ മാതാവിന്റെ രൂപം വഹിച്ചത്. നവംബർ 28ന് കൊടിയേറിയ തിരുനാൾ 15ന് എട്ടാമിടം ആഘോഷത്തോടെ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

