ചെങ്ങന്നൂർ ∙ ലക്ഷങ്ങൾ ചെലവിട്ടു വാങ്ങിയ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും തുരുമ്പെടുക്കുന്നു. പുലിയൂർ കൃഷിഭവനു കീഴിൽ നേരത്തെ രൂപീകരിച്ച കാർഷിക കർമസേനയ്ക്കായി വാങ്ങിയ ട്രാക്ടർ, 2 ടില്ലറുകൾ, തെങ്ങുകയറ്റ യന്ത്രം, പുല്ലുവെട്ട് യന്ത്രം തുടങ്ങിയവയാണ് ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
എംകെ റോഡരികിൽ കൃഷിഭവനു മുന്നിൽ കിടക്കുന്ന ട്രാക്ടറിൽ കാടുകയറി. മറ്റു യന്ത്രങ്ങളുടെയും സ്ഥിതി മറിച്ചല്ല. കുറഞ്ഞ വാടകയ്ക്കു കർഷകർക്കു യന്ത്രങ്ങളും കൃഷിപ്പണിക്കു കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെയും നൽകുന്നതായിരുന്നു പദ്ധതി.
സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന സേന 2016ലാണ് അവസാനമായി റജിസ്ട്രേഷൻ പുതുക്കിയത്.
പിന്നീട് പ്രവർത്തനം നിലച്ചു. കർഷകർക്കു പ്രയോജനപ്പെട്ടിരുന്ന യന്ത്രങ്ങളും തകരാറിലായി തുരുമ്പെടുത്തു.
സേന പുനരുജ്ജീവിപ്പിച്ചാൽ അതിഥിത്തൊഴിലാളികൾക്കു പകരം തദ്ദേശീയരായ തൊഴിലാളികളെ കിട്ടും. നന്നാക്കാൻ കഴിയുന്ന യന്ത്രങ്ങൾ നന്നാക്കുകയോ അല്ലാത്തവ ലേലം ചെയ്തു തുക മുതൽക്കൂട്ടുകയോ ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം.
പുഞ്ചക്കൃഷിക്കു നിലമൊരുക്കൽ നടക്കുകയാണ് പഞ്ചായത്തിൽ. ട്രാക്ടർ ഉൾപ്പെടെയുള്ളവ നന്നാക്കിയാൽ യന്ത്രങ്ങൾ വൻ വാടകയ്ക്കെടുക്കേണ്ട
സ്ഥിതി ഒഴിവാകും. സീസണിൽ ദൂരസ്ഥലങ്ങളിൽ നിന്നു യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കുകയാണ് കർഷകർ ചെയ്യുന്നത്. മണിയാർ ബാരാജിലെ പണികൾ മൂലം പിഐപി കനാൽ വെള്ളം കിട്ടാൻ സാധ്യതയില്ലെന്നതിനാൽ ആശങ്കയിലായിരുന്ന പഞ്ചായത്തിലെ കർഷകർ, പണികൾ നീട്ടിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണു കൃഷിയിറക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]