എടത്വ ∙ നെല്ലു സംഭരിക്കാൻ മില്ലുകാർ എത്താഞ്ഞതിനെ തുടർന്ന് നെല്ലു സംഭരണം മുടങ്ങിക്കിടന്ന കരുവാറ്റ ഈരാങ്കേരി പാടശേഖരത്ത് 17 കിലോ കിഴിവ് വാങ്ങി നെല്ല് സംഭരിച്ചു തുടങ്ങി. നെല്ല് മഴയത്തും വെയിലത്തും കിടന്നതിനെ തുടർന്നാണ് ഇത്രയും അധികം കിഴിവ് കൊടുക്കേണ്ടി വന്നതെന്നാണ് പാടശേഖര സെക്രട്ടറി ബി. സുരേഷ് പറഞ്ഞത്. മില്ലുകാർ പറഞ്ഞ കിഴിവ് നൽകാമെന്നു പറഞ്ഞിട്ടും പല കാരണത്താൽ രണ്ടു ദിവസം കൂടി വൈകിയാണ് നെല്ല് സംഭരിച്ചത്.
മൂവാറ്റുപുഴ കോതമംഗലം മാണിക്കാത്താനം മില്ലുകാരാണ് സംഭരിക്കുന്നത്. ഇന്നലെ 700 ക്വിന്റൽ നെല്ലാണ് സംഭരിച്ചത്.
ഇനിയും 3500 ക്വിന്റൽ നെല്ല് സംഭരിക്കണം.
മില്ലുകളുടെ റജിസ്ട്രേഷൻ ആകാത്തതിനാൽ പാഡി മാർക്കറ്റിങ് അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് ഇന്നലെയെങ്കിലും സംഭരണം ആരംഭിച്ചത്. ഈ മാസം തന്നെ വീണ്ടും കൊയ്ത്ത് നടക്കും. ഇക്കുറി 8500 ഹെക്ടറിലാണ് രണ്ടാം കൃഷി ചെയ്തിരിക്കുന്നത്.
വിളവെടുപ്പ് സജീവമാകുന്നതിനു മുൻപ് മില്ലുകളുടെ റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സംഭരണം കാര്യമായി നടക്കൂ. ഇപ്പോഴും സഹകരണ സംഘം വഴി നെല്ല് സംഭരിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നടപടി ആയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
കൃഷിയുടെ ആരംഭത്തിൽ തുടർച്ചയായ 4 വെള്ളപ്പൊക്കം ഉണ്ടായതിനാൽ മടവീഴ്ചയെത്തുടർന്നു ഒട്ടേറെ കൃഷി നശിച്ചിരുന്നു. അതിനെ അതിജീവിച്ചാണ് ഈരാങ്കേരി പാടത്ത് വിളവെടുത്തത്. അതിനാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
അതിനിടയിലാണ് ഇത്രയധികം നെല്ല് കിഴിവായി കൊടുക്കേണ്ടി വന്നത്. കിഴിവായി എടുക്കുന്ന നെല്ലിന്റെ ചുമട്ടുകൂലി വരെ കർഷകർ കൊടുക്കേണ്ട് അവസ്ഥയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]