
ചെറിയനാട് ∙ രണ്ടാം വാർഡിൽ ചിറയിൽപ്പടി, അങ്കണവാടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. പലപ്പോഴും സ്കൂൾ കുട്ടികൾക്കും ഇരുചക്ര വാഹനയാത്രികർക്കും നേർക്ക് കുരച്ചുകൊണ്ടു പാഞ്ഞടുക്കുന്ന നായ്ക്കൾ ഭീതി വിതയ്ക്കുകയാണ്.
നായ്ക്കളുടെ ശല്യം മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. റോഡിനിരുവശവും ഉത്തരപ്പള്ളിയാറും സമീപപ്രദേശവും കാടു കയറി കിടക്കുന്നത് മൂലം മാലിന്യം തള്ളുന്നത് പതിവാണ്. ഇത് തെരുവുനായ്ക്കൾ തമ്പടിക്കാൻ കാരണമാകുന്നു. റോഡിന്റെ വശങ്ങളും പരിസരവും വൃത്തിയാക്കണമെന്നും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]