
തുറവൂർ ∙ മെറ്റൽ ഇറക്കിയ ശേഷം ലോറിയുടെ കാരിയർ താഴ്ത്താതെ മുന്നോട്ടെടുത്തതിനെത്തുടർന്ന് 11 കെവി ലൈനിൽ കാരിയർ ഉടക്കി വൈദ്യുതക്കമ്പി പൊട്ടുകയും സമീപത്തെ ട്രാൻസ്ഫോമർ നിലംപതിക്കുകയും ചെയ്തു. പഴയ ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.
ലോറി ഡ്രൈവർ എറണാകുളം സ്വദേശി സുബൈർ ചാടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. കുമർത്തുപടി ക്ഷേത്രത്തിനു മുന്നിലുള്ള കെട്ടിട
നിർമാണ സാമഗ്രികൾ സംഭരിക്കുന്ന യാഡിൽ മെറ്റൽ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ലോറിയുടെ പിൻവശം ഹൈഡ്രോളിക് സംവിധാനത്തിൽ ഉയർത്തിയ നിലയിലായിരുന്നു. ഇതാണ് വൈദ്യുതക്കമ്പികളിൽ ഉടക്കിയത്.
വലിയ ശബ്ദം കേട്ട് ഡ്രൈവർ പുറത്തേക്കു ചാടി.
ട്രാൻസ്ഫോമർ തകർന്ന ഉടൻ എരമല്ലൂർ സബ് സ്റ്റേഷനിലെ ഫീഡർ ഓഫായതോടെ വൈദ്യുതി പ്രവാഹം നിലച്ചു. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.
കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് വകുപ്പ് അധികാരികൾക്ക് നൽകുമെന്ന് അസി.എൻജിനീയർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]