ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിൽ നിന്നു വെൺമണി വഴി കെഎസ്ആർടിസി സർവീസുകൾ നിലച്ചതു യാത്രക്കാരെ വലയ്ക്കുന്നു. നേരത്തെ 3 ബസുകൾ സർവീസ് നടത്തിയിരുന്ന നാട്ടിൽ ഇപ്പോൾ ഒന്നു മാത്രമേയുള്ളൂ.ചെങ്ങന്നൂർ–പാറച്ചന്ത– ഉളിയന്ത്ര വഴി പന്തളത്തേക്കുള്ള ബസ് മാത്രമാണ് ഇപ്പോഴുള്ളത്.ചെങ്ങന്നൂരിൽ നിന്നു ചാങ്ങമല–വെൺമണി–മാവേലിക്കര–ചാരുംമൂടിനുള്ള സർവീസ് നിർത്തിയിട്ടു 3 വർഷമായി.
രാവിലെ 8.30നു വെൺമണി വഴി കടന്നു പോയിരുന്നതിനാൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ജോലിക്കാർക്കും പ്രയോജനപ്പെട്ടിരുന്നു.വൈകിട്ട് 5മണിയോടെ തിരിച്ചെത്തിയിരുന്നതും ഇവർക്കു ഗുണകരമായിരുന്നു. സർവീസ് നിലച്ചതോടെ ഓട്ടോറിക്ഷയിലോ സ്വകാര്യവാഹനങ്ങളിലോ പോകേണ്ട
സ്ഥിതിയായി.
ഈയിനത്തിൽ അധികച്ചെലവും ബാധ്യതയാണ്. ലാഭകരമല്ലെന്നു കണ്ടു സർവീസുകൾ നിർത്തിയെന്നാണ് കെഎസ്ആർടിസിയുടെ വാദം.
എന്നാൽ സാധാരണക്കാരായ യാത്രക്കാർക്ക് മറ്റു വഴികളില്ല. 2 സ്വകാര്യബസുകൾ വെണ്മണി വഴി ഓടിയിരുന്നെങ്കിലും ഇപ്പോൾ പുലക്കടവ്–വെണ്മണി–ഇല്ലത്തുമേപ്പുറം–ചാങ്ങമല–ചെങ്ങന്നൂർ റൂട്ടിൽ ഒരു ബസ് മാത്രമാണ് ഓടുന്നത്.
വീയപുരം–ചെങ്ങന്നൂർ–കാഞ്ഞിരത്തുംമൂട്–വെണ്മണി–പാറച്ചന്ത–ചാങ്ങമല–വെൺമണി കല്യാത്ര വരെ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സർവീസ് പെർമിറ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഓട്ടം നിർത്തിയിരിക്കുകയാണ്. പെർമിറ്റ് പുതുക്കാൻ ഉടമ ആർടിഎ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്.
പ്രാദേശികമായി ബസ് സർവീസുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനുള്ള താലൂക്ക് തല ജനകീയസമിതിയിലും അപേക്ഷ നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]