
മണ്ണുകുഴി-ചിന്നൻകവല പാലം നിർമാണം പൂർത്തിയായി; എന്നാൽ, പാലത്തിലേക്ക് എത്താൻ റോഡില്ല
ചേർത്തല∙ ഒരു വർഷം മുൻപ് നിർമാണം പൂർത്തിയായെങ്കിലും മണ്ണുകുഴി–ചിന്നൻ കവല പാലത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ ചെളിവെള്ളത്തിലുടെ വരണം. ചേർത്തല തെക്ക് പഞ്ചായത്തിലെ മണ്ണുകുഴി, പെരുമ്പാറ, മാടക്കൽ, ചമ്പക്കാട് മേഖലയിലുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്.ഇരുവശങ്ങളിലെയും റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ പാലത്തിലേക്കുള്ള യാത്ര ദുസ്സഹമായി.മുൻ മന്ത്രി പി.തിലോത്തമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നു വർഷം മുൻപ് പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷം മേയിലാണു നിർമാണം പൂർത്തിയാക്കിയത്. ഒരു ഭാഗത്ത് പൂഴി റോഡ് ഉണ്ടെങ്കിലും കിഴക്കു ഭാഗത്ത് 500 മീറ്റർ ദൂരം റോഡ് നിർമിച്ചിട്ടില്ല.
പാടശേഖരത്തിലൂടെയുള്ള ചെളിനിറഞ്ഞ വഴിയിലൂടെ നടന്നാണ് നിലവിൽ കാൽനട യാത്രക്കാർ പാലത്തിലൂടെ കടന്നു പോകുന്നത്.പാലം വരെ റോഡ് നിർമാണം പൂർത്തിയാക്കിയാൽ മണ്ണുകുഴി, പെരുമ്പാറ, മാടയ്ക്കൽ, ചമ്പക്കാട് തുടങ്ങിയ പ്രദേശത്തുള്ളവർക്ക് ചേർത്തലയ്ക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണ് മണ്ണുകുഴി–ചിന്നൻ കവല പാലം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]