
ബസിൽ കേബിൾ കുരുങ്ങി, വൈദ്യുതത്തൂൺ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട് (ആലപ്പുഴ) ∙ ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതിനെത്തുടർന്നു താഴെവീണ വൈദ്യുതത്തൂണിനടിയിൽപെട്ട് വനിതാ തൊഴിലുറപ്പ് തൊഴിലാളി തൽക്ഷണം മരിച്ചു. ഇടപ്പോൺ ചെറുമുഖ ഇടയിലെ വാലിൽ ശാന്തമ്മയാണ് (53) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. പാറ്റൂർ മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഇടയ്ക്കു മറ്റു നാലു പേർക്കൊപ്പം റോഡരികിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടം.
സമീപത്തുള്ള വിവാഹവീട്ടിൽ ആളുകളെ ഇറക്കിയ ശേഷം തിരികെ വരികയായിരുന്ന ബസിൽ വൈദ്യുത പോസ്റ്റിലെ കേബിൾ കുരുങ്ങി. ഇതും വലിച്ചു കൊണ്ടു ബസ് മുന്നോട്ടു പോയി. കണ്ടുനിന്നവർ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ ബസ് നിർത്തി. അപ്പോഴേക്കും പോസ്റ്റ് തൊഴിലാളികൾ ഇരുന്ന സ്ഥലത്തേക്കു മറിഞ്ഞു. മറ്റു നാലുപേർ ഓടി രക്ഷപെട്ടു. ശാന്തമ്മ എഴുന്നേൽക്കുന്നതിനിടെ പോസ്റ്റ് ദേഹത്തേക്കു വീഴുകയായിരുന്നു. വിജയനാണ് ഭർത്താവ്. മക്കൾ: വിശാൽ, വിദ്യ, ആവണി. മരുമക്കൾ: കാഞ്ചിമ, അജി.