ആലപ്പുഴ ∙ ശവക്കോട്ടപ്പാലത്തിനു സമീപം വാടക്കനാലിൽ നിന്നു നാലു പെരുമ്പാമ്പുകളെ പിടികൂടി. ഇന്നലെ രാവിലെ 11മണിയോടെയാണു കനാലിന്റെ വശത്തെ പൊന്തക്കാട്ടിൽ പാമ്പുകളെ കണ്ടെത്തിയത്.
പാമ്പുകളെ കണ്ടതോടെ പാലത്തിനു മുകളിലും കനാലിന്റെ ഇരുകരകളിലും നാട്ടുകാരും തടിച്ചു കൂടി. വാർഡ് കൗൺസിലർ വിവരമറിയിച്ചതിനെത്തുടർന്ന് സ്നേക്ക് ക്യാച്ചർ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് സ്ഥലത്തെത്തി.പാമ്പുകളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇവ കനാലിലെ വെള്ളത്തിലേക്ക് ഇറങ്ങി.
കനാലിന്റെ വശങ്ങളിൽ പുല്ല് വളർന്ന് കുറ്റിക്കാട് ആയതിനാൽ പാമ്പുകളെ പിടികൂടാനുള്ള ശ്രമവും ഏറെ ദുഷ്കരമായിരുന്നു.
വെള്ളത്തിൽ നിന്നും വീണ്ടും കരയിലേക്ക് കയറിയ പാമ്പുകളിൽ മൂന്നെണ്ണത്തിനെ ഒരുമണിക്കൂർ സമയമെടുത്ത് ജിബിൻ പിടികൂടി ബാഗിലാക്കി. പിന്നീട് ഒരെണ്ണത്തിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. 15 കിലോയിലധികം ഭാരമുള്ള വലിയ പാമ്പുകളെയാണു പിടികൂടിയത്.
ഇവയെ കൊമ്മാടി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർക്കു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

