ചെങ്ങന്നൂർ ∙ 115 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം ഫെബ്രുവരി മൂന്നാം വാരം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
രണ്ടര ഏക്കറിൽ ഏഴു നിലകളിലായി 1, 25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടസമുച്ചയം . അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആശുപത്രിയിൽ മുന്നൂറ് കിടക്കകളുണ്ട്.സോളർ സംവിധാനവും സജ്ജമാക്കും.
ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകളാണ് സജ്ജമാക്കുന്നത്.എംസി റോഡ് ഉൾപ്പെടെയുള്ള പാതകളിൽ ഉണ്ടാക്കുന്ന വാഹനാപകടങ്ങളിൽപെടുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കും. ഇതിന് ഒരേക്കർ സ്ഥലം കൂടി ആവശ്യമാണ്.
ഭൂമി കണ്ടെത്താൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

